ടോ​വി​നോ​യു​ടെ "കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ്'
Tuesday, February 12, 2019 11:05 AM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി മ​ഴ പെ​യ്യു​ന്നു മ​ദ്ദ​ളം കൊ​ട്ടു​ന്നു എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലെ "കി​ലോ മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ്' എ​ന്ന പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗാ​ണ് സി​നി​മ​യ്ക്കു പേ​രാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.



മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​തും. ജി​യോ ബേ​ബി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ടോ​വി​നോ, ഗോ​പി സു​ന്ദ​ർ, റം​ഷി, സി​ന്ദു സി​ദ്ധാ​ർ​ത്ഥ് എ​ന്നി​വർ ചി​ത്രം നി​ർ​മി​ക്കു​ന്നു. സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.