കോ​വി​ഡ് 19 ഭീതി; Tസു​നാ​മി​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി വ​ച്ചു
Tuesday, March 17, 2020 12:38 PM IST
കോ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ T സു​നാ​മി​യു​ടെ ചി​ത്രീ​ക​ണം നി​ര്‍​ത്തി വ​യ്ക്കു​ന്ന​താ​യി ന​ട​ന്‍ ലാ​ൽ. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ലോ​കം മു​ഴു​ന്‍ കൊ​റോ​ണ എ​ന്ന വി​പ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ല്‍ തു​ട​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സു​നാ​മി എ​ന്ന ഞ​ങ്ങ​ളു​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​യ​ക്കു​ക​യാ​ണെ​ന്നും ഭീ​തി​യു​ടെ​യും ആ​ശ​ങ്ക​യു​ടെ​യും നാ​ളു​ക​ള്‍​ക്ക​പ്പു​റം ഞ​ങ്ങ​ൾ പൊ​ട്ടി​ച്ചി​രി​യു​ടെ സു​നാ​മി​യു​മാ​യി വീ​ണ്ടും വ​രു​ന്ന​താ​യി​രി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു.

നി​പ്പ​യ്ക്കും പ്ര​ള​യ​ത്തി​നും ശേ​ഷം മ​ല​യാ​ളി​യു​ടെ അ​തി​ജീ​വ​ന ശേ​ഷി​യു​ടെ ബ​ല​ത്തെ​ക്കു​റി​ച്ച് കാ​ലം അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ പോ​കു​ന്ന മ​റ്റൊ​രു പ​രീ​ക്ഷ​ണം ആ​യി മാ​റ​ട്ടെ കൊ​റോ​ണ​യു​മെ​ന്ന് പ​റ​യു​ന്ന താ​രം ഭ​യ​പ്പെ​ട​രു​ത്..​ചെ​റു​ത്ത് നി​ന്ന് തോ​ല്‍​പ്പി​ക്കു​ക എ​ന്ന് പ​റ​ഞ്ഞാ​ണ് ത​ന്‍റെ വാ​ക്കു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

View this post on Instagram

Taking a break while we fight this together.

A post shared by LAL (@lal_director) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.