ഇ​ത്ര​യും ത​രം താ​ഴ​രു​ത്; ക​ജോ​ളി​ന്‍റെ ‘പ്ര​തി​സ​ന്ധി’ വെ​ബ് സീ​രി​സ് പ്ര​മോ​ഷ​ന് വേ​ണ്ടി; വി​മ​ർ​ശ​നം
Saturday, June 10, 2023 9:51 AM IST
ജീ​വി​തം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച ന​ടി ക​ജോ​ളി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​തി​യ വെ​ബ്സീ​രി​സി​ന്‍റെ പ്ര​മോ​ഷ​നു​വേ​ണ്ടി. വെ​റു​മൊ​രു സി​നി​മ പ്ര​മോ​ഷ​ന് വേ​ണ്ടി ഇ​ത്ത​രം മാ​ർ​ഗം സ്വീ​ക​രി​ച്ച​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഉ​യ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​ണെ​ന്നും ജീ​വി​ത​ത്തി​ലെ വ​ലി‌​യൊ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. തു​ട​ർ​ന്ന് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന എ​ല്ലാ പോ​സ്റ്റു​ക​ളും താ​രം ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.



‘‘ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണം നേ​രി​ടു​ന്നു. ഒ​രി​ട​വേ​ള അ​നി​വാ​ര്യ​മാ​ണ്.’’–​ഇ​താ​യി​രു​ന്നു ക​ജോ​ൾ അ​വ​സാ​ന​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്. ആ​രാ​ധ​ക​ര​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് കാ​ര​ണം തി​ര​ക്കി ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്.



എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി. ക​ജോ​ൾ നാ​യി​ക​യാ​യെ​ത്തു​ന്ന പു​തി​യ സീ​രി​സ് ആ​യ ഗു​ഡ് വൈ​ഫി​ന്‍റെ ടീ​സ​ർ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് പ്ര​മോ​ഷ​നു​വേ​ണ്ടി​യു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു ഇ​തെ​ന്ന് ആ​രാ​ധ​ക​രും തി​രി​ച്ച​റി​യു​ന്ന​ത്.

ഇ​നി ആ​ര് നി​ങ്ങ​ളെ വി​ശ്വ​സി​ക്കും, പ്ര​മോ​ഷ​ന് വേ​ണ്ടി ഇ​ത്ര​യും ത​രം​താ​ണ​ല്ലോ എ​ന്നെ​ല്ലാം വി​മ​ർ​ശി​ച്ച് അ​വ​രു​ടെ ആ​രാ​ധ​ക​ർ ത​ന്നെ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.