ഉ​ടു​മ്പി​ന് യു ​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്
Saturday, July 31, 2021 5:56 PM IST
ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത പു​തി​യ ത്രി​ല്ല​ര്‍ ചി​ത്രം ഉ​ടു​മ്പി​ന് ക്ലീ​ന്‍ യു ​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. സെ​ന്തി​ല്‍ കൃ​ഷ്ണ ഗു​ണ്ടാ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ഉ​ടു​മ്പി​നു ക​ട്ടു​ക​ളൊ​ന്നും കൂ​ടാ​തെ ആ​ണ് യു ​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ​ത്. റി​ലീ​സ് തീ​യ​തി നി​ശ്ച​യി​ച്ചി​ല്ലെ​ങ്കി​ലും ചി​ത്രം തി​യ​റ്റ​റി​ല്‍ ത​ന്നെ റി​ലീ​സ് ചെ​യ്യാ​ന്‍ ത​ന്നെ​യാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ളി​വു​ഡി​ല്‍ ആ​ദ്യ​മാ​യി റി​ലീ​സി​ന് മു​ന്‍​പ് ത​ന്നെ മ​റ്റ് ഇ​ന്ത്യ​ന്‍ ഭാ​ഷ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റ​വ​കാ​ശം ക​ര​സ്ഥ​മാ​ക്കി​യ ചി​ത്ര​മാ​ണ് ഉ​ടു​മ്പ്. ചി​ത്ര​ത്തിന്‍റെ ഹി​ന്ദി റീ​മേ​ക്ക് അ​വ​കാ​ശം മാ​രു​തി ട്രേ​ഡിംഗ് ക​മ്പ​നി​യും സ​ണ്‍ ഷൈ​ന്‍ മ്യൂ​സി​ക്കും ചേ​ര്‍​ന്ന് സ്വ​ന്ത​മാ​ക്കി. ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ബോ​ളി​വു​ഡി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് പ്ലാ​ന്‍ ചെ​യ്യു​ന്ന​തെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം ത​ന്നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ര​വി​ച​ന്ദ്ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. 24 മോ​ഷ​ന്‍ ഫി​ലിം​സും കെ.ടി. മൂ​വി ഹൗ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ബാ​ദു​ഷ ചി​ത്ര​ത്തി​ന്‍റെ ലൈ​ന്‍ പ്രൊ​ഡ്യൂ​സ​റാ​വു​ന്നു. സാ​ന​ന്ദ് ജോ​ര്‍​ജ് ഗ്രേ​സ് ആ​ണ് സം​ഗീ​തം. ​വി.​ടി ശ്രീ​ജി​ത്ത് എ​ഡി​റ്റിംഗ് നി​ര്‍​വ​ഹി​ക്കു​ന്നു. ആ​ക്ഷ​ന്‍ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ ബ്രൂ​സ്‌ലീ രാ​ജേ​ഷ് ആ​ക്ഷ​ന്‍ കൈ​കാ​ര്യം ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.