എസ്ഐ മണിസാറും ബറ്റാലിയനും എത്തുന്നു; ഉണ്ടയുടെ ഫസ്റ്റ് ലുക്ക്
Monday, April 15, 2019 4:18 PM IST
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന പുതിയ ചിത്രമായ ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും ഫേയ്സ്ബുക്ക് പേജിലൂടെ വിഷു ആശംസകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ഹർഷാദാണ് ഉണ്ടയുടെ തിരക്കഥ ഒരുക്കുന്നത്.

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന കേരളാ പോലീസ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

മമ്മൂട്ടിക്കു പുറമേ ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.