ഉ​യ​രെ ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക്
Friday, May 17, 2019 2:13 PM IST
മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത ഉ​യ​രെ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മെ​ന്ന ബ​ഹു​മ​തി ഇ​തോ​ടെ ഉ​യ​രെ​യു​ടെ പേ​രി​ൽ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ടും.

കൊ​റി​യ​ൻ സ​ബ് ടൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ക. മേ​യ് 19 മു​ത​ൽ ചി​ത്രം ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​യാ​ണ് നാ​യി​ക. ആ​സി​ഫ് അ​ലി, ടോ​വി​നൊ തോ​മ​സ്, സി​ദ്ധി​ഖ്, പ്ര​താ​പ് പോ​ത്ത​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സി​നി​മ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. എ​സ്ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷേ​നു​ഗ, ഷേ​ഗ്ന, ഷേ​ർ​ഗ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.