സ്വ​ർ​ണ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം; സ​സ്പെ​ൻ​സു​മാ​യി അ​നൂ​പ് മേ​നോ​ന്‍റെ "വ​രാ​ൽ'
Wednesday, September 22, 2021 7:00 PM IST
ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ വാ​ക്കാ​ണ് സ്വ​ർ​ണം. ഇ​പ്പോ​ൾ ഇ​താ സ്വ​ർ​ണ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം' പ്ര​മേ​യ​മാ​ക്കി മ​ല​യാ​ള​ത്തി​ൽ പു​തി​യൊ​രു സി​നി​മ ഒ​രു​ങ്ങു​ന്നു. അ​നൂ​പ് മേ​നോ​ൻ ചി​ത്രം ‘വ​രാ​ൽ' ആ​ണ് പ്രേ​ക്ഷ​ക​രി​ൽ സ​സ്പെ​ൻ​സ് നി​റ​യ്ക്കു​ന്ന​ത്.

വ​രാ​ലി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു. സ്വ​ർ​ണ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​നൂ​പ് മേ​നോ​ൻ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ഒ​രു പൊ​ളി​റ്റി​ക്ക​ൽ ഡ്രാ​മ കൂ​ടി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് ഈ ​പോ​സ്റ്റ​റി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. പോ​സ്റ്റ​റി​ലെ അ​നൂ​പ് മേ​നോ​ന്‍റെ ദു​രൂ​ഹ​ത നി​റ​ഞ്ഞ ലു​ക്കും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു.

തി​ക​ച്ചും ഒ​രു പൊ​ളി​റ്റി​ക്ക​ൽ സ​റ്റ​യ​ർ ആ​ണ് സം​വി​ധാ​യ​ക​ൻ ക​ണ്ണ​ൻ താ​മ​ര​ക്കു​ളം ഒ​രു​ക്കു​ന്ന "വ​രാ​ൽ" എ​ന്ന് ഇ​തി​നോ​ട​കം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. പ്ര​കാ​ശ് രാ​ജും, അ​നൂ​പ് മേ​നോ​നു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ണ്ണി വെ​യ്ൻ, സാ​യ്കു​മാ​ർ, ര​ഞ്ജി പ​ണി​ക്ക​ർ, സു​രേ​ഷ് കൃ​ഷ്ണ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, മേ​ഘ​നാ​ഥ​ൻ, ഇ​ർ​ഷാ​ദ്, ഹ​രീ​ഷ് പേ​ര​ടി, സെ​ന്തി​ൽ കൃ​ഷ്ണ, ശി​വ​ജി ഗു​രു​വാ​യൂ​ർ, ഇ​ട​വേ​ള ബാ​ബു, ഡ്രാ​ക്കു​ള സു​ധീ​ർ, മി​ഥു​ൻ, കൊ​ല്ലം തു​ള​സി, ദി​നേ​ശ് പ്ര​ഭാ​ക​ർ, ടി​റ്റോ വി​ൽ​സ​ൻ, മ​നു​രാ​ജ്, വി​ജ​യ് നെ​ല്ലീ​സ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, മു​തി​ർ​ന്ന പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ എസിപി ലാ​ൽ​ജി, ഹ​ണി റോ​സ്, ഗൗ​രി ന​ന്ദ, മാ​ലാ പാ​ർ​വ​തി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

അ​നൂ​പ് മേ​നോ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന വ​രാ​ൽ ടൈം ​ആ​ഡ്സ് എ​ന്‍റ​ർ​ടൈ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ പി.​എ സെ​ബാ​സ്റ്റ്യ​നാ​ണ്‌ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.