മാർ​ക്കോ​ണി മ​ത്താ​യി​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി വി​ജ​യ് സേ​തു​പ​തി കൊ​ച്ചി​യി​ലെ​ത്തി
Friday, April 12, 2019 3:49 PM IST
സ​നി​ൽ ക​ള​ത്തി​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മാ​ർ​ക്കോ​ണി മ​ത്താ​യി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നാ​യി ത​മി​ഴ് ന​ട​ൻ വി​ജ​യ് സേ​തു​പ​തി കൊ​ച്ചി​യി​ലെ​ത്തി. താ​രം മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മും മ​റ്റൊ​രു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ആ​ത്മീ​യ ആ​ണ് സി​നി​മ​യി​ലെ നാ​യി​ക.

അ​ജു വ​ർ​ഗീ​സ്, സി​ദ്ധാ​ർ​ഥ് ശി​വ, സു​ധീ​ർ ക​ര​മ​ന, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, ജോ​യി മാ​ത്യു, ടി​നി ടോം, ​പ്രേം പ്ര​കാ​ശ്, ന​രേ​ൻ, ഇ​ട​വേ​ള ബാ​ബു, ദേ​വി അ​ജി​ത്ത്, മ​ല്ലി​ക സു​കു​മാ​ര​ൻ, റീ​ന ബ​ഷീ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​നി​ൽ ക​ള​ത്തി​ൽ, രെ​ജീ​ഷ് മി​ഥി​ല എ​ന്നി​വ​ർ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന സി​നി​മ​യ്ക്കാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് സ​ജ​ൻ ക​ള​ത്തി​ലാ​ണ്. എം. ജയചന്ദ്രനാണ് ഗാനങ്ങളൊരുക്കുന്നത്. സ​ത്യം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ.​ജി. പ്രേ​മ​ച​ന്ദ്ര​ൻ സി​നി​മ നി​ർ​മി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.