വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി: വെ​റു​പ്പോ​ടെ ചെ​യ്ത ഒ​രേ​യൊ​രു ക​ഥാ​പാ​ത്രം
Thursday, February 18, 2021 4:13 PM IST
മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​താ​വാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍. വ്യ​ത്യ​സ്ത​മാ​യ ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​രം അ​ച്ഛ​ന്‍ എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ് ക​ലാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

ന്യൂ​ഡ​ല്‍​ഹി​യി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ജോ​ഷി മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ന​ന്ത​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ച​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍.

എ​ന്നാ​ല്‍ ഇ​തു​വ​രെ ചെ​യ്ത​തി​ല്‍, വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും വി​ജ​യ​രാ​ഘ​വ​ന്‍ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. സ്റ്റോ​പ്പ് വ​യ​ല​ന്‍​സി​ല്‍ ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്രം അ​ത്ര വെ​റു​പ്പോ​ടെ ചെ​യ്ത ഒ​രേ​യൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.

കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ലും വി​ല്ല​ന്‍ വേ​ഷ​മാ​ണ് ചെ​യ്ത​തെ​ങ്കി​ലും ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​ന്നും എ​നി​ക്ക് വെ​റു​പ്പ് തോ​ന്നി​യി​ട്ടി​ല്ല. പ​ക്ഷേ സ്റ്റോ​പ് വ​യ​ല​ന്‍​ഡി​ലെ സി​ഐ ഗു​ണ്ടാ സ്റ്റീ​ഫ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം അ​ങ്ങ​നെ​യ​ല്ലാ​യി​രു​ന്നു.

സ്ത്രീ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​ക്കെ അ​റ​പ്പ് ഉ​ള​വാ​ക്കു​ന്ന ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് ത​ന്നെ അ​യ്യേ... എ​ന്ന് തോ​ന്നി​പ്പോ​യി. മ​റ്റൊ​രാ​ളു​ടെ ഭാ​ര്യ​യെ കൊ​ണ്ട് പോ​യ ക​ഥ​യൊ​ക്കെ പ​റ​യു​ന്ന നെ​റി​കെ​ട്ട വി​ല്ല​നാ​യി​രു​ന്നു അ​ത്. എന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ ഇ​ത്ര വെ​റു​പ്പോ​ടെ ചെ​യ്ത മ​റ്റൊ​രു ക​ഥാ​പാ​ത്ര​മി​ല്ല.

മ​റ്റു വി​ല്ല​ന്മാ​ര്‍ എ​ന്ന​തൊ​ന്നും എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ ഒ​രു വി​ല്ല​ന്മാ​രേ​യ​ല്ല, പ​ക്ഷേ സി​ഐ ഗു​ണ്ടാ സ്റ്റീ​ഫ​ന്‍ കാ​ണു​ന്ന പ്രേ​ക്ഷ​ക​ന് അ​റ​പ്പ് ഉ​ള​വാ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. ഒ​രോ സീ​ന്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴും എ​നി​ക്ക് ത​ന്നെ എ​ന്തൊ​രു വൃ​ത്തി​കെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് ഇ​തെ​ന്ന് തോ​ന്നി​യി​രു​ന്നു- വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​യു​ന്നു.

സാ​ത്താ​ന്‍ ദാ​വീ​ദ് അ​ഥ​വാ സാ​ത്താ​നെ​ന്ന ഗു​ണ്ട​യാ​യാ​ണ് പൃ​ഥ്വി​രാ​ജ് വേ​ഷ​മി​ട്ട​ത്. പ​ണ​ത്തി​നാ​യി എ​ന്തും ചെ​യ്യു​ന്ന​യാ​ളാ​യി​രു​ന്നു സാ​ത്താ​ന്‍. വ​യ​ല​ന്‍​സ് എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രു​ന്ന​ത്. സെ​ന്‍​സ​റിം​ഗ് സ​മ​യ​ത്താ​യി​രു​ന്നു സ്റ്റോ​പ്പ് വ​യ​ല​ന്‍​സ് എ​ന്നു പേ​ര് മാ​റ്റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.