കൃ​ത്യ​മാ​യി നി​കു​തി അ​ട​ച്ചു; ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന് കേ​ന്ദ്ര സ​ര്‍​ക്കാരിന്‍റെ അം​ഗീ​കാ​രം
Sunday, July 3, 2022 11:35 AM IST
മോ​ഹ​ന്‍​ലാ​ലിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. നി​ര്‍​മാ​താ​വ് ആ​ന്‍റണി പെ​രു​മ്പാ​വൂ​രാ​ണ് ഈ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൃ​ത്യ​മാ​യി നി​കു​തി അ​ട​ച്ച​തി​ന് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്‍​ഡ​യ​റ​ക്ട് ടാ​ക്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്.

"ന​ന്ദി ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റ്. നി​ങ്ങ​ളോ​ടൊ​പ്പം ന​ട​ക്കാ​നും രാ​ഷ്ട്ര​നി​ര്‍​മ്മാ​ണ​ത്തിന്‍റെ ​ഭാഗ​മാ​കാ​നും ഞ​ങ്ങ​ളെ അ​നു​വ​ദി​ച്ച​തി​ന് ഞ​ങ്ങ​ള്‍ അ​ഭി​മാ​നി​ക്കു​ന്നു. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു'.

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത് 12ത് ​മാ​ന്‍ ആ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലു​ള്ള ചി​ത്രം. ഡി​സ്‌​നി പ്ല​സ് ഹോ​ട്ട് സ്റ്റാ​റി​ലൂ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.