ഊ​ഹ​ത്തി​ൽ അ​ജ​യ് മാ​ത്യുവും ലീമയും
Saturday, July 7, 2018 10:40 AM IST
ഉ​ണ്ണി ഷി​ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ജ​യ് മാ​ത്യു നാ​യ​ക​നാ​കു​ന്നു. നാം, ​കിം​ഗ് ല​യ​ർ, പ​ത്തു ക​ൽ​പ്പ​ന​ക​ൾ എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ജ​യ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്ര​മാ​ണ് ഊ​ഹം.

ലീ​മ ബാ​ബു​വാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത് ഹ​രി​കു​മാ​റാ​ണ്. സു​ധി കോ​പ്പ, വി​ഷ്ണു ഗോ​വി​ന്ദ്, കോ​ട്ട​യം ന​സീ​ർ, ഇ​ന്ദ്ര​ൻ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. എം.​ജി. ശ്രീ​കു​മാ​ർ സം​ഗീ​ത സം​വി​ധാ​നം നിർവഹിക്കുന്ന ചി​ത്ര​ത്തി​ൽ ധ​നേ​ഷ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​നാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.