വ​ര​ത്ത​ൻ കോ​പ്പി​യോ: ഫ​ഹ​ദും അ​മ​ൽ നീ​ര​ദും പ​റ​യു​ന്നു
Tuesday, October 2, 2018 3:32 PM IST
അ​മ​ൽ നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ വ​ര​ത്ത​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. പ​ക്ഷെ ചി​ത്രം ഹോ​ളി​വു​ഡ് ചി​ത്രം സ്ട്രോ ​ഡോ​ഗ്സി​ന്‍റെ കോ​പ്പി​യാ​ണെ​ന്ന വി​വാ​ദ​വും ആ​ളി​പ്പ​ട​രു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് സം​വി​ധാ​യ​ൻ അ​മ​ൽ നീ​ര​ദും നാ​യ​ക​ൻ ഫ​ഹ​ദ് ഫാ​സി​ലും.

"സ്ട്രോ ഡോ​ഗ്സ് സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്, പ്ര​ചോ​ദ​നം ത​ന്നി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ആ ​സി​നി​മ​യാ​ണോ ഈ ​സി​നി​മ​യാ​ണോ എ​ന്നു​ചോ​ദി​ച്ചാ​ൽ അ​ല്ല. സാം ​പെ​ക്കി​ൻ​പാ​യെ​ന്ന സം​വി​ധാ​യ​ക​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ഒ​രു​പാ​ട് ആ​ട്ടും തു​പ്പും ഏ​റ്റു​വാ​ങ്ങി​യ​യാ​ളാ​ണ് സാം ​പെ​ക്കി​ൻ​പാ. എ​ന്‍റെ സി​നി​മ​യു​ടെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തെ​നി​ക്ക് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്'. അ​മ​ൽ പ​റ​ഞ്ഞു.

"​ഡോ​ഗ്സ് ക​ണ്ട​വ​ർ​ക്ക് സ​ത്യ​മ​റി​യാ​മെ​ന്നാ​ണ് ഫ​ഹ​ദ് പ​റ​യു​ന്ന​ത്. സ്ട്രോ ​ഡോ​ഗ്സി​ന്‍റെ ഇ​മോ​ഷ​ന് വ​ര​ത്ത​ന്‍റെ ഇ​മോ​ഷ​നു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ര​ണ്ടും ര​ണ്ടാ​ണ്. ഒ​രു ക​ഥ ആ​യി​രം രീ​തി​യി​ൽ പ​റ​യാ​ൻ ക​ഴി​യും. വ​ര​ത്ത​ൻ ത​ന്നെ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞ് ത​ര​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യും. ഈ ​വി​ഷ​യ​ത്തി​ൽ ത​ർ​ക്കി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഫ​ഹ​ദ് പ​റ​ഞ്ഞു'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.