അ​പ്പാ​നി ശ​ര​ത് അ​ച്ഛ​നാ​യി
Tuesday, September 11, 2018 11:12 AM IST
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന അ​പ്പാ​നി ശ​ര​ത് അ​ച്ഛ​നാ​യി. രേ​ഷ്മ​യാ​ണ് ശ​ര​ത്തി​ന്‍റെ ഭാ​ര്യ. ആ​വ​ന്തി​ക എ​ന്നാ​ണ് ഈ ​പെ​ണ്‍​കു​ഞ്ഞി​ന്‍റെ പേ​ര്. എ​ന്‍റെ ജീ​വ​ൻ എ​ന്ന കു​റി​പ്പോ​ടെ കു​ഞ്ഞി​ന്‍റെ ചി​ത്രം അ​പ്പാ​നി ഫേ​സ്ബു​ക്കി​ലും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് കു​ട്ടി​യു​ടെ ജ​ന​നം.

പ്ര​ള​യ​ത്തി​ന്‍റെ സ​മ​യം കേ​ര​ളം വി​റ​ങ്ങ​ലി​ച്ചു നി​ന്ന​പ്പോ​ൾ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ കു​ടു​ങ്ങി വീ​ട്ടി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്ന് താ​രം ഫേ​സ്ബു​ക്ക് ലൈ​വി​ൽ ക​ര​ഞ്ഞു പ​റ​ഞ്ഞി​രു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ​യി​ലാ​യി​രു​ന്നു താ​ര​മ​പ്പോ​ൾ. പി​ന്നീ​ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി​യാ​ണ് ഇ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.