സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ മ​മ്മൂ​ട്ടി; ഡി​നോ ഡെ​ന്നീ​സി​ന്‍റെ ബ​സൂ​ക്ക ഫ​സ്റ്റ്ലു​ക്ക്
Saturday, June 3, 2023 9:27 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ഡി​നോ ഡെ​ന്നി​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബ​സൂ​ക്ക’ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. സ്റ്റെ​ലി​ഷ് ലു​ക്കി​ലാ​ണ് മ​മ്മൂ​ട്ടി പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പോ​ണി ടെ​യ്‍​ൽ സ്റ്റെ​ലി​ൽ മു​ടി കെ​ട്ടി കൂ​ളിം​ഗ് ഗ്ലാ​സ് വ​ച്ച് വ​ൻ ഗെ​റ്റി​പ്പി​ലെ​ത്തി​യി​രി​ക്കു​ന്ന പോ​സ്റ്റ​ർ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

ബ​സൂ​ക്ക​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​തും ഡി​നോ ത​ന്നെ​യാ​ണ്. പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ർ ഡെ​ന്നി​സി​ന്‍റെ മ​ക​നാ​ണ് ഡി​നോ ഡെ​ന്നി​സ്. ചി​ത്ര​ത്തി​ൽ ഗൗ​തം മേ​നോ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സ​രി​ഗ​മ​യു​ടെ ഫി​ലിം സ്റ്റു​ഡി​യോ യൂ​ഡ്ലീ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ക്രം മെ​ഹ്‌​റ​യും സി​ദ്ധാ​ർ​ത്ഥ് ആ​ന​ന്ദ് കു​മാ​റി​നൊ​പ്പം തി​യ​റ്റ​ർ ഓ​ഫ് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു വി.​എ​ബ്ര​ഹാം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ് ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ക്രൈം ​ഡ്രാ​മ ജോ​ണ​റി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്. സ​ണ്ണി വെ​യ്ൻ, ജ​ഗ​ദീ​ഷ്, ഷ​റ​ഫു​ദ്ദീ​ൻ, സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ, ഡീ​ൻ ഡെ​ന്നി​സ്, സ്ഫ​ടി​കം ജോ​ർ​ജ്, ദി​വ്യാ​പി​ള്ള എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സം​ഗീ​തം. മി​ഥു​ൻ മു​കു​ന്ദ​ൻ. ഛായാ​ഗ്ര​ഹ​ണം നി​മേ​ഷ് ര​വി. എ​ഡി​റ്റിം​ഗ് നി​ഷാ​ദ് യൂ​സ​ഫ്. ക​ലാ​സം​വി​ധാ​നം അ​നി​സ് നാ​ടോ​ടി. കോ​സ്റ്റ്യൂം- സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ് ജി​തേ​ഷ് പൊ​യ്യ. ചീ​ഫ് അ​സേ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സു​ജി​ത് സു​രേ​ഷ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സ​ഞ്ജു.​ജെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.