"മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ ജീ​വി​ത​ത്തി​ലെ മി​ക​ച്ച വേ​ഷം'
Monday, January 17, 2022 8:02 PM IST
'സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കു' എ​ന്ന ചി​ത്ര​ത്തി​ലെ ന​ട​ൻ സു​ധീ​ഷി​ന്‍റെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ബി​ജു മേ​നോ​ൻ. ക​ഴി​ഞ്ഞ മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തെ സു​ധീ​ഷി​ന്‍റെ സി​നി​മ ജീ​വി​ത​ത്തി​ൽ ഓ​ർ​ത്തു വെ​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് പ​റ​യാ​നും ഈ ​ചി​ത്ര​ത്തി​ലെ മാ​ത്യൂ എ​ന്ന വി​ല്ല​ൻ വേ​ഷം ധാ​രാ​ള​മാ​ണെ​ന്ന് ബി​ജു മേ​നോ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. സ​ഹ​ന​ട​നാ​യും, ഹാ​സ്യ ന​ട​നാ​യും, അ​നി​യ​നാ​യും, അ​യ​ല​ത്തെ വീ​ട്ടി​ലെ പ​യ്യ​നാ​യും മ​ല​യാ​ള സി​നി​മ​പ്രേ​മി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ സു​ധീ​ഷി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും ന​ല്ല പ്ര​ക​ട​ന​മാ​യി​രി​ക്കും ഇ​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞി​രു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​രു​പാ​ട് കാ​ല​ത്തെ ബ​ന്ധ​മു​ണ്ട്, ഓ​ർ​ത്തു പ​റ​യാ​ൻ പ​റ്റാ​ത്ത അ​ത്ര​യും ആ​ഴ​ത്തി​ലു​ള്ള ഹൃ​ദ​യ ബ​ന്ധം, ന​ട​ൻ സു​ധീ​ഷ് എ​ന്ന സ​ഹോ​ദ​ര തു​ല്യ​നാ​യ ക​ലാ​കാ​ര​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം., 'സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കു' എ​ന്ന സാ​ഗ​ർ ഹ​രി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ എ​ന്നെ പോ​ലെ ത​ന്നെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ​ക്ക് മ​ന​സ്സി​ൽ എ​ടു​ത്തു വെ​ക്കാ​ൻ പാ​ക​ത്തി​ൽ ഒ​രു ക​ഥാ​പാ​ത്ര​ത്തെ ന​ൽ​കി​യ​ത് ശ്രീ ​സു​ധീ​ഷ് ആ​ണ്. ക​ഴി​ഞ്ഞ മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ ജീ​വി​ത​ത്തി​ൽ ഓ​ർ​ത്തു വെ​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് പ​റ​യാ​നും ഈ ​ചി​ത്ര​ത്തി​ലെ മാ​ത്യൂ എ​ന്ന വി​ല്ല​ൻ വേ​ഷം ധാ​രാ​ളം.

ഒ​രു സു​ഹൃ​ത്തെ​ന്ന നി​ല​യി​ൽ ഒ​രു സ​ഹോ​ദ​രാ​ണെ​ന്ന നി​ല​യി​ൽ ഒ​രേ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ഹ പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ തീ​ർ​ച്ച​യാ​യും ഈ ​അ​വ​സ​രം അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കാ​ൻ ഉ​പ​യ്യോ​ഗ​പ്പെ​ടു​ത്ത​ട്ടെ, ഇ​നി​യും ഇ​ത്ത​ര​ത്തി​ൽ ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ താ​ങ്ക​ളെ തേ​ടി​യെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.. ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്ക​ട്ടെ.. ആ​ശം​സ​ക​ൾ, വീ​ണ്ടും ഒ​രി​ക്ക​ൽ കൂ​ടി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.