പ്ര​ണ​യം നി​റ​ച്ച് സ്വാ​സിക​യും റോ​ഷ​നും: ച​തു​രം ടീ​സ​ര്‍
Tuesday, August 16, 2022 9:45 AM IST
പ്ര​ണ​യാ​ര്‍​ദ്ര നി​മി​ഷ​ങ്ങ​ളു​ടെ പു​ത്ത​ന്‍ ഭാ​വ​ങ്ങ​ള്‍ പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ക്കാ​ന്‍ ച​തു​രം സി​നി​മ. സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ച​തു​ര​ത്തിന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. സ്വാ​സി​ക​യും റോ​ഷ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ല്‍ ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​രം​ഗ​ങ്ങ​ളാ​ണ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.



ഇ​വ​ര്‍​ക്കൊ​പ്പം അ​ല​ന്‍​സി​യ​ര്‍, ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് വി​നോ​യ് തോ​മ​സും സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രീ​ന്‍​വി​ച്ച് എന്‍റ​ര്‍​ടെ​യ്ന്‍​മെന്‍റ്​സും യെ​ല്ലോ ബേ​ര്‍​ഡ് പ്രൊ​ഡ​ക്ഷ​നും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്രം ഈ ​മാ​സം റി​ലി​സി​നെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.