മ​ഹാ​ല​ക്ഷ്മി‌​യെ ചേ​ർ​ത്തു​പി​ടി​ച്ച് മോ​ഹ​ൻ​ലാ​ൽ; ഒ​പ്പം കാ​വ്യ​യും ദി​ലീ​പും
Friday, June 9, 2023 12:23 PM IST
മ​ഹാ​ല​ക്ഷ്മി‌​യെ ചേ​ർ​ത്തു​പി​ടി​ച്ച് നി​ൽ​ക്കു​ന്ന ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഫാ​ൻ പേ​ജു​ക​ളി​ൽ നി​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഇ​രു​വ​ർ​ക്കു​മൊ​പ്പം ദി​ലീ​പും കാ​വ്യ​യു​മു​ണ്ട്. സി​നി​മ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ജ​യ​പ്ര​കാ​ശ് പ​യ്യ​ന്നൂ​ര്‍ ആ​ണ് ഈ ​മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.



ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ദി​ലീ​പും കാ​വ്യ​യും മ​ക​ളു​മാ​യി എ​ത്തി​യ​ത്.

എ​ല്ലാ​വ​രെ​യും ചി​രി​ച്ചു​കാ​ണി​ച്ച് അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം കൊ​ഞ്ചി​ന​ട​ക്കു​ന്ന മ​ഹാ​ല​ക്ഷ്മി ചടങ്ങിൽ ഏവരുടെയും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.





ദു​ബാ​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് മ​മ്മൂ​ട്ടി, ഭാ​ര്യ സു​ൾ​ഫ​ത്ത്, മോ​ഹ​ൻ​ലാ​ൽ, ഭാ​ര്യ സു​ചി​ത്ര, ജ​യ​റാം, ഭാ​ര്യ പാ​ർ​വ​തി, മ​ക്ക​ളാ​യ കാ​ളി​ദാ​സ്, മാ​ള​വി​ക, ദി​ലീ​പ്, കാ​വ്യാ മാ​ധ​വ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഭാ​ര്യ പ്രി​യ, ജ​യ​സൂ​ര്യ, ഭാ​ര്യ സ​രി​ത, ആ​സി​ഫ് അ​ലി, ഭാ​ര്യ സ​മ, ടൊ​വീ​നോ തോ​മ​സ്, ജോ​ജു ജോ​ർ​ജ്, ആ​ന്‍റോ ജോ​സ​ഫ്, ര​മേ​ഷ് പി​ഷാ​ര​ടി, അ​പ​ർ​ണ ബാ​ല​മു​ര​ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.