"ഞ​ങ്ങ​ളു​ടെ മ​ഹാ​ല​ക്ഷ്മി ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു'
Monday, October 18, 2021 9:07 PM IST
മ​ക​ൾ ഹ​രി​ശ്രീ കു​റി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് ന​ട​ൻ ദി​ലീ​പ്. 'ഇ​ന്ന് ഞ​ങ്ങ​ളു​ടെ മ​ഹാ​ല​ക്ഷ്മി ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ശ്രീ​ശ​ങ്ക​ര​ന്‍റെ ദി​വ്യ​സാ​ന്നി​ദ്ധ്യം നി​റ​ഞ്ഞ ആ​വ​ണം​കോ​ട് സ​ര​സ്വ​തി ക്ഷേ​ത്ര​ന​ട​യി​ൽ. ആ​ദ്യാ​ക്ഷ​രം അ​മ്മ​യാ​ണ്‌, എ​ല്ലാ​ത്തി​ന്‍റേ​യും പ്ര​ഭ​വം. മ​ഹാ​ല​ക്ഷ്മി​യെ സ​ര​സ്വ​തി ദേ​വി അ​നു​ഗ്ര​ഹി​ക്ക​ട്ടെ... എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​വും പ്രാ​ർ​ത്ഥ​ന​യും ഉ​ണ്ടാ​ക​ണം,' ദി​ലീ​പ് ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത് കു​റി​ച്ചു.

ചി​ത്ര​ത്തി​ൽ അ​മ്മ കാ​വ്യ​യും ചേ​ച്ചി മീ​നാ​ക്ഷി​യും ഉ​ണ്ട്. മീ​നാ​ക്ഷി​യു​ടെ ക​യ്യി​ൽ ഇ​രി​ക്കു​ന്ന മ​ഹാ​ല​ക്ഷ്മി​യും ഒ​പ്പം ദി​ലീ​പും കാ​വ്യ​യും കൂ​ടി നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​വും ദി​ലീ​പ് പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.