വി​ജ​യദ​ശ​മി ദി​ന​ത്തി​ൽ ദി​ലീ​പി​ന്‍റെ കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യ "അ​തി​ഥി' എ​ത്തി
Friday, October 19, 2018 11:02 AM IST
താ​ര ദ​മ്പ​തി​ക​ളാ​യ ദി​ലീ​പ്, കാ​വ്യ മാ​ധ​വ​ൻ എ​ന്നി​വ​ർ​ക്ക് കു​ഞ്ഞ് ജ​നി​ച്ചു. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ പ​ത്തൊ​മ്പ​തി​ന് പു​ല​ർ​ച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് കാ​വ്യ പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്.

2016 ന​വം​ബ​ർ 25നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​മ്പ് കാ​വ്യ​യു​ടെ ബേ​ബി ഷ​വ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ പുറത്തുവിട്ടിരുന്നു. സോ​ഷ്യ​ൽ​മീ​ഡി​യ ഇ​രു​കൈ​ക​ളും നീ​ട്ടി​യാ​ണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തത്.

ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടിയാണ് ദി​ലീ​പ് കു​ഞ്ഞ് ജ​നി​ച്ച വി​വ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചിരിക്കുന്നത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു​വെ​ന്നും താ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ഞ്ജു വാ​ര്യ​രു​മാ​യു​ള്ള ആ​ദ്യ വി​വാ​ഹ​ത്തി​ൽ മി​നാ​ക്ഷി എ​ന്ന മ​ക​ളും ദി​ലീ​പി​നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.