മേ​പ്പ​ടി​യാ​ൻ സം​വി​ധാ​യ​ക​ൻ വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു എ​.എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ
Friday, March 24, 2023 9:33 AM IST
ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തി​യ മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ വി​ഷ്ണു മോ​ഹ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു.

ബി​ജെ​പി നേതാ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ അ​ഭി​രാ​മി​യാ​ണ് വ​ധു. എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ വ​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ, വി​പി​ൻ, മേ​ജ​ർ ര​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



വി​വാ​ഹം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ചേ​രാ​ന​ല്ലൂ​ർ വ​ച്ച് ന​ട​ക്കും. മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് കൂ​ടി​യാ​ണ് വി​ഷ്ണു. ഉ​ണ്ണി മു​കു​ന്ദ​നെ ത​ന്നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പ​പ്പയാ​ണ് വി​ഷ്ണു​വി​ന്‍റെ അ​ടു​ത്ത ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.