എ​ങ്കി​ലും ച​ന്ദ്രി​കേ; ഫെ​ബ്രു​വ​രി പ​ത്തി​ന്
Monday, January 30, 2023 11:37 AM IST
സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബേ​സി​ൽ ജോ​സ​ഫ്, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന എ​ങ്കി​ലും ച​ന്ദ്രി​കേ ഫെ​ബ്രു​വ​രി പ​ത്തി​ന് തി​യ​റ്റ​റി​ലെ​ത്തും.ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​വാ​ഗ​ത​നാ​യ ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.​



ഉ​ത്ത​ര മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പൂ​ർ​ണ്ണ​മാ​യും ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ര​ഞ്ജ​നാ അ​നൂ​പും ത​ൻ​വി റാ​മു​മാ​ണു നാ​യി​ക​മാ​ർ. അ​ശ്വി​ൻ, രാ​ജേ​ഷ് ശ​ർ​മ്മ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ത്ത ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.​

ആ​ദി​ത്യ​ൻ ച​ന്ദ്ര ശേ​ഖ​ര​നും അ​ർ​ജു​ൻ നാ​രാ​യ​ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ജി​തി​ൻ സ്റ്റാ​ൻ​സി​ലോ​സ്. എ​ഡി​റ്റിം​ഗ് ലി​ജോ പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.