ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന വീ​ഡി​യോ; തെറ്റുപറ്റി, വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ടി
Sunday, October 17, 2021 6:19 PM IST
ന​ടി ഗാ​യ​ത്രി ആ​ർ സു​രേ​ഷും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ന​ടി​യെ​ക്കൊ​ണ്ട് ക്ഷ​മ പ​റ​യി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ന​ട​ന്ന സം​ഭ​വ​മെ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഗാ​യ​ത്രി. അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്നു​മാ​ണ് ന​ടി വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

എ​ന്‍റെ ഒ​രു വീ​ഡി​യോ വൈ​റ​ലാ​കു​ന്നു​ണ്ട്, അ​താ​ണ് ഇ​പ്പോ​ള്‍ ലൈ​വി​ൽ വ​ന്ന​ത്. നി​ര​വ​ധി​പേ​ര്‍ വി​ളി​ച്ച് ചോ​ദി​ക്കു​ന്നു. എ​നി​ക്ക് വീ​ഡി​യോ അ​യ​ച്ചു ത​രു​ന്നു. ആ ​വീ​ഡി​യോ ക​ണ്ട് നി​ങ്ങ​ളെ​ന്നെ പൊ​ട്ട​യാ​ക്കി എ​ടു​ക്ക​രു​ത്. ഞാ​നും സു​ഹൃ​ത്തും കൂ​ടി കാ​ക്ക​നാ​ടേ​ക്ക് ഡ്രൈ​വ് ചെ​യ്ത് പോ​കു​ക​യാ​യി​രു​ന്നു.

മു​മ്പി​ലു​ണ്ടാ​യ കാ​റി​നെ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്ത് പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന വ​ണ്ടി​യു​ടെ സൈ​ഡ് മി​റ​റി​ൽ ഇ​ടി​ച്ച​താ​ണ് അ​പ​ക​ടം. ഞ​ങ്ങ​ള്‍​ക്ക് പ​റ്റി​യ തെ​റ്റ് ഞ​ങ്ങ​ള് കാ​ര്‍ നി​ര്‍​ത്തി​യി​ല്ല. ഞാ​നൊ​രു ന​ടി​യാ​ണ്. അ​വ​ർ എ​ങ്ങ​നെ പെ​രു​മാ​റും എ​ന്നൊ​ക്കെ ഓ​ർ​ത്ത് ടെ​ൻ​ഷ​നാ​യി​ട്ടാ​ണ് നി​ര്‍​ത്താ​തെ പോ​യ​ത്.

പി​ന്നീ​ട് അ​വ​ർ ഞ​ങ്ങ​ളെ ചെ​യ്സ് ചെ​യ്ത് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ളെ കാ​റി​ന്‍റെ പു​റ​ത്തി​റ​ക്കി. അ​താ​ണ് ആ ​വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഞാ​ൻ കു​റെ ക്ഷ​മ പ​റ​ഞ്ഞു. പ​ക്ഷേ അ​വ​ര്‍ പോ​ലീ​സ് വ​രാ​തെ വി​ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. പോ​ലീ​സ് വ​ന്നു. എ​ല്ലാം പ​റ​ഞ്ഞു പ​രി​ഹ​രി​ച്ചു.

നി​ര്‍​ത്താ​തെ പോ​യ​ത് തെ​റ്റാ​ണ്. വേ​റെ​യൊ​ന്നു​മി​ല്ല. ആ​ര്‍​ക്കും ഒ​ന്നും പ​റ്റി​യി​ട്ടി​ല്ല. ഒ​രാ​ള്‍​ക്കും ഒ​രു പോ​റ​ലു​പോ​ലും ഏ​റ്റി​ട്ടി​ല്ല. തെ​റ്റി​ദ്ധ​രി​ക്ക​രു​ത്.

ഭ​യ​ങ്ക​ര ചേ​സി​ങ് ആ​യി​രു​ന്നു. സി​നി​മ​യി​ലൊ​ക്കെ കാ​ണും​പോ​ലെ. ഞ​ങ്ങ​ള്‍ സേ​ഫാ​ണ്. ആ​ക്ടി​സ​ഡ​ന്‍റ് ഉ​ണ്ടാ​യ​താ​ണ് ഞ​ങ്ങ​ളു​ടെ കാ​ൽ​ക്കു​ലേ​ഷ​ൻ തെ​റ്റി​യ​തി​നാ​ലാ​ണ്. അ​ങ്ങ​നെ​യാ​ണ് സൈ​ഡ് മി​റ​ര്‍ പോ​യ​ത്.

ഹാ​പ്പി​യാ​യി സേ​ഫാ​യി​രി​ക്കു​ക എ​ല്ലാ​വ​രും. എ​ന്‍റെ അ​വ​സ്ഥ വ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍, കു​റെ കോ​ളും മ​റ്റു​മൊ​ക്കെ വ​രു​ന്നു. ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട​ണ​മ​ല്ലോ​യെ​ന്നും വീ​ഡി​യോ​യി​ൽ ഗാ​യ​ത്രി പ​റ​യു​ന്നു.

ന​ടി​യേ​യും സു​ഹൃ​ത്തി​നേ​യും വ​ള​ഞ്ഞ​വ​ർ അ​വ​രോ​ട് ത​ട്ടി​ക​യ​റു​ന്ന​തും പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​നാ​കും. ഇ​തേ തു​ട​ര്‍​ന്നാ​ണ് ന​ടി ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തും. ന​ടി​യു​ടെ സു​ഹൃ​ത്ത് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നു​മൊ​ക്കെ ഇ​വ​രു​ടെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി​യ​വ​ർ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.