ബാ​ല​യ്യ​ക്കൊ​പ്പം അ​ടു​ത്ത ചി​ത്ര​ത്തി​ലും ഒ​ന്നി​ക്കാ​ൻ ഹ​ണി​റോ​സ്; ന​ടി​ക്കൊ​പ്പം വി​ജ​യം ആ​ഘോ​ഷി​ച്ച് താ​രം
Tuesday, January 24, 2023 11:46 AM IST
ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യു​ടെ ഭാ​ഗ്യ​നാ​യി​കാ​യി തി​ള​ങ്ങാ​ൻ ഹ​ണി​റോ​സ്. ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച വീ​ര​സിം​ഹ​റെ​ഡ്ഡി തെ​ലു​ങ്കി​ൽ വ​ൻ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ബാ​ല​കൃ​ഷ്ണ​യു​ടെ പു​തി​യ ചി​ത്ര​ത്തി​ലും ഹ​ണി​റോ​സാ​ണ് നാ​യി​ക.



ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​വേ​ള​യി​ൽ ഇ​രു​വ​രും ഷാം​പെ​യ്ന്‍ കു​ടി​ക്കു​ന്ന ചി​ത്ര​വും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യി.അ​നി​ൽ ര​വി​പു​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്.




വീ​ര​സിം​ഹ റെ​ഡ്ഡി​യു​ടെ വി​ജ​യാ​ഘോ​ഷ വേ​ള​യി​ലും ഹ​ണി റോ​സ് ആ​യി​രു​ന്നു ഏ​വ​രു​ടെ​യും ശ്ര​ദ്ധ​കേ​ന്ദ്രം. ഹ​ണി റോ​സ് അ​ഭി​ന​യി​ച്ച മൂ​ന്നാ​മ​ത്തെ തെ​ലു​ങ്ക് ചി​ത്ര​മാ​ണ് വീ​ര​സിം​ഹ റെ​ഡ്ഡി. ചി​ത്ര​ത്തി​ൽ മീ​നാ​ക്ഷി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഹ​ണി അ​വ​ത​രി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.