"നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നി​ല്ലെ​ങ്കി​ൽ ഹൃ​ദ​യം 21ന് ​ത​ന്നെ എ​ത്തും'
Saturday, January 15, 2022 7:09 PM IST
പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഹൃ​ദ​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സ​ൻ. 'ഹൃ​ദ​യം' ജ​നു​വ​രി 21ന് ​റി​ലീ​സ് ചെ​യ്യു​മെ​ന്ന തീ​രു​മാ​ന​ത്തി​ന് ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല.

ലോ​ക്ക് ഡൗ​ണ്‍, സ​ണ്‍​ഡേ ക​ര്‍​ഫ്യു, നെ​റ്റ് ക​ര്‍​ഫ്യു എ​ന്നി​ങ്ങ​നെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും വ​രാ​തി​രു​ന്നാ​ല്‍ 21ന് ​ത​ന്നെ സി​നി​മ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. റി​ലീ​സ് മാ​റ്റി​വെ​ച്ചു എ​ന്ന വാ​ര്‍​ത്ത പ​ര​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ ഒ​രു പോ​സ്റ്റ് എ​ന്നും വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

മെ​റി​ലാ​ന്‍​ഡ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ശാ​ഖ് സു​ബ്ര​ഹ്‌​മ​ണ്യ​മാ​ണ് 'ഹൃ​ദ​യം' നി​ര്‍​മി​ക്കു​ന്ന​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ സി​ത്താ​ര സു​രേ​ഷാ​ണ്. നോ​ബി​ള്‍ ബാ​ബു തോ​മ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ര്‍​മാ​ണം. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​ന് പു​റ​മേ ദ​ര്‍​ശ​ന, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, അ​രു​ണ്‍ കു​ര്യ​ന്‍, ശാ​ന്ത് നാ​യ​ര്‍, ജോ​ജോ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.