മു​ഖ്യ​മ​ന്ത്രി​യാ​യി ഹ​രീ​ഷ് പേ​ര​ടി; ജ​നാ​ധി​പ​ൻ ഒ​രു​ങ്ങു​ന്നു
Thursday, June 21, 2018 4:13 PM IST
ഹ​രീ​ഷ് പേ​ര​ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ത​ൻ​സീ​ർ മു​ഹ​മ്മ​ദ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്നു. ജ​നാ​ധി​പ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ഒ​രു പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​ണ്. ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​യ ക​ണ്ണൂ​ർ വി​ശ്വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഹ​രീ​ഷ് പേ​ര​ടി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി എ​ന്നൊ​രു ക​ഥാ​പാ​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ര് എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.

മാ​ലാ പാ​ർ​വ​തി, സു​നി​ൽ സു​ഖ​ത, ത​നൂ​ജ കാ​ർ​ത്തി​ക്, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, ഹ​രി പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദേ​വി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബാ​ലാ​ജി വെ​ങ്കി​ടേ​ഷ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.