ത​ന്പാ​ൻ എ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി; ആ​വേ​ശ​ത്തോ​ടെ ആ​രാ​ധ​ക​ർ
Wednesday, November 24, 2021 8:42 PM IST
സു​രേ​ഷ് ഗോ​പി ചി​ത്രം കാ​വ​ൽ വ്യാഴാഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ സ്‌​പെ​ഷ്യ​ല്‍ ഫാ​ന്‍​സ് ഷോ ​രാ​വി​ലെ 7.30 മു​ത​ല്‍ ആ​രം​ഭി​ക്കും. 14 ജി​ല്ല​ക​ളി​ലും ആ​രാ​ധ​ക​ർ ഫാ​ന്‍​സ് ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ മാ​ത്രം 220 സ്‌​ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ദ്യ​മെ​ത്തു​ന്ന സൂ​പ്പ​ര്‍​താ​ര ചി​ത്രം കൂ​ടി​യാ​ണ് കാ​വ​ൽ.

ത​മ്പാ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ണ്‍​ജി പ​ണി​ക്ക​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ്. ഗു​ഡ്‍​വി​ൽ എ​ന്‍റ​ര്‍​ടെ​യ്‍​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മ്മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് നി​തി​ന്‍ ര​ണ്‍​ജി പ​ണി​ക്ക​രാ​ണ്.

സു​രേ​ഷ് കൃ​ഷ്ണ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍,ശ്രീ​ജി​ത്ത് ര​വി, രാ​ജേ​ഷ് ശ​ര്‍​മ്മ, കി​ച്ചു ടെ​ല്ല​സ്, ക​ണ്ണ​ന്‍ രാ​ജ​ന്‍ പി ​ദേ​വ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. നി​ഖി​ല്‍ എ​സ് പ്ര​വീ​ണാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍. ബി ​കെ ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ആ​ണ് സം​ഗീ​തം. എ​ഡി​റ്റിം​ഗ് മ​ൻ​സൂ​ർ മു​ത്തൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.