മ​ഹേ​ഷ് കു​ഞ്ഞു​മോ​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി; ആ​ശ്വാ​സ​വാ​ർ​ത്ത​യു​മാ​യി ബി​നീ​ഷ് ബാ​സ്റ്റി​ൻ
Thursday, June 8, 2023 11:37 AM IST
മി​മി​ക്രി ക​ലാ​കാ​ര​ന്‍ കൊ​ല്ലം സു​ധി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ഹേ​ഷ് കു​ഞ്ഞു​മോ​ന്‍റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യെ​ന്ന് സു​ഹൃ​ത്തും ന​ട​നു​മാ​യ ബി​നീ​ഷ് ബാ​സ്റ്റി​ൻ.

അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ഹേ​ഷി​ന്‍റെ മു​ഖ​ത്തും പ​ല്ലു​ക​ൾ​ക്കു​മാ​യി​രു​ന്നു പ​രി​ക്ക്. ഒ​ൻ​പ​തു മ​ണി​ക്കൂ​ർ നീ​ളു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ബു​ധ​നാ​ഴ്ച ന​ട​ത്തി​യ​ത്. മ​ഹേ​ഷി​ന്‍റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി എ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത​യാ​ണ് ബി​നീ​ഷ് പ​ങ്കു​വ​ച്ച​ത്.

‘‘കൊ​ല്ലം സു​ധി ചേ​ട്ട​ന്‍റെ കൂ​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പ്രി​യ​പ്പെ​ട്ട മ​ഹേ​ഷ് കു​ഞ്ഞു​മോ​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞു കു​ഴ​പ്പ​മൊ​ന്നു​മി​ല്ല.’’ ബി​നീ​ഷ് ബാ​സ്റ്റി​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.



ജൂ​ൺ അ​ഞ്ചി​നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ദേ​ശീ​യ​പാ​ത 66 ലെ ​പ​ന​മ്പി​ക്കു​ന്നി​ൽ കൊ​ല്ലം സു​ധി​യും ബി​നു അ​ടി​മാ​ലി​യും മ​ഹേ​ഷ് കു​ഞ്ഞു​മോ​നും അ​ട​ങ്ങു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്റ്റേ​ജ്ഷോ​യ്ക്കു ശേ​ഷം വ​ട​ക​ര​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​ര​ങ്ങ​ൾ. ത​ല​യ്ക്കു പ​രി​ക്കേ​റ്റ സു​ധി​യെ പെ​ട്ടെ​ന്നു​ത​ന്നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​നു അ​ടി​മാ​ലി​യും ഉ​ല്ലാ​സ് അ​രൂ​രും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ബി​നു അ​ടി​മാ​ലി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ ഉ​ല്ലാ​സും ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.