മ​മ്മൂ​ട്ടി ക​ന്പ​നി​യു​ടെ പു​തി​യ ചി​ത്രം; ക​ണ്ണൂ​ർ സ്ക്വാ​ഡ്
Saturday, January 28, 2023 10:45 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യി റോ​ബി രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ സ്ക്വാ​ഡ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടിരി​ക്കു​ന്ന​ത്. ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, കാ​ത​ൽ, റോ​ഷാ​ക്ക് എ​ന്നീ ചി​ത്ര​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി ക​ന്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ് മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​മ്മൂ​ട്ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡ്, ക്രി​സ്റ്റ​ഫ​ര്‍, കാ​ത​ല്‍ എ​ന്നി​വ​യാ​ണ് വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ​ക്റ്റു​ക​ള്‍ എ​ന്നാ​ണ് അ​ഭി​മു​ഖ​ത്തി​ൽ മ​മ്മൂ​ട്ടി പ​റ​യു​ന്ന​ത്. ഗ്രേ​റ്റ് ഫാ​ദ​ർ, പു​തി​യ നി​യ​മം തു​ട​ങ്ങി​യ മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്ര​ഹ​നാ​യി​രു​ന്ന റോ​ബി രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ക​ണ്ണൂ​ർ സ്ക്വാ​ഡ്.



മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ന​ട​ൻ റോ​ണി ഡേ​വി​ഡ് രാ​ജാ​ണ്. കു​റ്റാ​ന്വേ​ഷ​ണ ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന ചി​ത്ര​ത്തി​ൽ പൊ​ലീ​സ് വേ​ഷ​ത്തി​ല്‍ മ​മ്മൂ​ട്ടി എ​ത്തു​ന്നു.

മു​ഹ​മ്മ​ദ് റാ​ഹി​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് സു​ഷി​ൻ ശ്യാം. ​എ​ഡി​റ്റിം​ഗ് പ്ര​വീ​ൺ പ്ര​ഭാ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.