ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു വാ​ര്യ​ർ​ക്ക് പ​രി​ക്ക്
Thursday, December 6, 2018 10:37 AM IST
സിനിമ ചിത്രീകരണത്തിനിടെ ന​ടി മ​ഞ്ജു വാ​ര്യ​ര്‍​ക്ക് പ​രി​ക്ക്. സ​ന്തോ​ഷ് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ന്‍റ് ജി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലെ​ക്കേ​ഷ​നി​ൽ​വ​ച്ചാ​ണ് മ​ഞ്ജു​വി​ന് പ​രി​ക്കേ​റ്റ​ത്.

ആ​ക്ഷ​ന്‍ രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ‍​യാ​ണ് മ​ഞ്ജു​വി​ന് പ​രി​ക്കേ​റ്റ​ത്. നെറ്റിയിൽ പരിക്കേറ്റ മ​ഞ്ജു​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​ക​യും ചെ​യ്തു. ഉ​റു​മി​ക്കു​ശേ​ഷം സ​ന്തോ​ഷ് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ന്‍റ് ജി​ല്ലി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​ല​പ്പു​ഴ​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ര്‍, കാ​ളി​ദാ​സ് ജ​യ​റാം, സൗ​ബി​ന്‍ ഷാ​ഹി​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ന്‍​സ്, അ​ജു വ​ര്‍​ഗീ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ര​മേ​ശ് പി​ഷാ​ര​ടി തു​ട​ങ്ങി വ​ന്‍​താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.