ഇ​ട്ടി​മാ​ണി​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വൈ​ശാ​ഖി​നെ ക​ണ്ടു​മു​ട്ടി​യി​രു​ന്നു
Friday, October 15, 2021 5:35 PM IST
ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ന്‍ വൈ​ശാ​ഖി​നെ ഓ​ര്‍​മ്മി​ച്ച് മോ​ഹ​ന്‍​ലാ​ല്‍ വൈ​ശാ​ഖി​ന്‍റെ അ​മ്മ​യു​മാ​യി ഇ​ന്ന് രാ​വി​ലെ കു​റ​ച്ചു നേ​രം സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. മ​ക​നെ ന​ഷ്ട​പെ​ട്ട തീ​വ്ര​വേ​ദ​ന ഉ​ള്ളി​ല്‍ ഉ​രു​കു​മ്പോ​ഴും ഇ​ന്ത്യ എ​ന്ന മ​ഹാ​രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ന്‍ സ​മ​ര്‍​പ്പി​ച്ച വൈ​ശാ​ഖി​നെ​ക്കു​റി​ച്ചു​ള്ള ആ​ത്മാ​ഭി​മാ​നം ആ ​അ​മ്മ​യു​ടെ വാ​ക്കു​ക​ളി​ല്‍ വി​ങ്ങി നി​റ​ഞ്ഞി​രു​ന്നു​വെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കാ​ശ്മീ​രി​ൽ ഭീ​ക​ര​രോ​ട് ഏ​റ്റു​മു​ട്ടി വീ​ര​മൃ​ത്യു വ​രി​ച്ച പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​ൻ വൈ​ശാ​ഖി​ൻ്റെ അ​മ്മ​യു​മാ​യി ഇ​ന്ന് രാ​വി​ലെ കു​റ​ച്ചു നേ​രം സം​സാ​രി​ക്കു​ക​യു​ണ്ടാ​യി . മ​ക​നെ ന​ഷ്ട​പെ​ട്ട തീ​വ്ര​വേ​ദ​ന ഉ​ള്ളി​ൽ ഉ​രു​കു​മ്പോ​ഴും ഇ​ന്ത്യ എ​ന്ന മ​ഹാ​രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ സ​മ​ർ​പ്പി​ച്ച വൈ​ശാ​ഖി​നെ​ക്കു​റി​ച്ചു​ള്ള ആ​ത്മാ​ഭി​മാ​നം ആ ​അ​മ്മ​യു​ടെ വാ​ക്കു​ക​ളി​ൽ വി​ങ്ങി നി​റ​ഞ്ഞി​രു​ന്നു.

എ​ൻ്റെ പ്രി​യ​പ്പെ​ട്ട അ​നു​ജ​ന് അ​ഭി​മാ​ന​ത്തോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ഇ​ട്ടി​മാ​ണി സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടി​യി​രു​ന്നു, ചേ​ർ​ത്തു​നി​ന്ന് ചി​ത്ര​മെ​ടു​ത്ത ഓ​ർ​മ്മ​ക​ൾ ഇ​പ്പോ​ളും എ​ൻ്റെ മ​ന​സ്സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്നു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.