ലൂ​സി​ഫ​റി​നെ കു​റി​ച്ച് മു​ര​ളി ഗോ​പി​ക്ക് പ​റ​യാ​നു​ള്ള​ത്
Monday, October 1, 2018 10:40 AM IST
പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ലൂ​സി​ഫ​റി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് മു​ര​ളി​ഗോ​പി. ലൂ​സി​ഫ​ർ രാ​ഷ്ട്രീ​യം പ​റ​യു​ന്ന ചി​ത്രം മാ​ത്ര​മ​ല്ലെ​ന്നും മ​റ്റ് പ​ല​കാ​ര്യ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തി​ര​ക്ക​ഥ മു​ഴു​വ​ൻ മ​ന​പാ​ഠ​മാ​ക്കി​യ പൃ​ഥ്വി ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും മു​ര​ളി പ​റ​യു​ന്നു.

മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ചി​ത്രം വ​ലി​യ അ​മ്പ​ര​പ്പാ​ണ് സൃ​ഷ്ടി​ച്ച​ത്. ബോ​ളി​വു​ഡ് താ​രം വി​വി​കേ ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടോ​വി​നോ, ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2019ൽ ​വി​ഷു​റി​ലീ​സാ​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.