ആ​ദ്യ സി​നി​മ​യ്ക്കും അ​വ​സാ​ന സി​നി​മ​യ്ക്കും ഒ​രു രൂ​പ പോ​ലും വാ​ങ്ങി​യി​രു​ന്നി​ല്ല
Monday, October 11, 2021 6:07 PM IST
നെ​ടു​മു​ടി വേ​ണു​വു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കി​ട്ട് സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു. ഓ​റ​ഞ്ച് മ​ര​ങ്ങ​ളു​ടെ വീ​ട് എ​ന്ന സി​നി​മ തി​യ​റ്റ​ർ തു​റ​ന്നി​ട്ടു ന​മു​ക്ക് ഒ​ന്നി​ച്ചി​രു​ന്നു കാ​ണാ​മെ​ന്നും വേ​ണു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ആ ​വാ​ക്ക് പാ​ലി​ക്കാ​തെ വേ​ണു​വേ​ട്ട​ൻ പോ​യ​ന്നും ബി​ജു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഏ​താ​ണ്ട് പ​ത്തു ദി​വ​സ​ത്തി​നു മു​ൻ​പും വേ​ണു​വേ​ട്ട​ൻ വി​ളി​ച്ചി​രു​ന്നു. ഓ​റ​ഞ്ചു മ​ര​ങ്ങ​ളു​ടെ വീ​ട് ഫെ​സ്റ്റി​വ​ലു​ക​ളി​ൽ എ​ങ്ങ​നെ പോ​കു​ന്നു, സം​സ്ഥാ​ന ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ​ക്കൊ​ക്കെ അ​യ​ച്ചി​രു​ന്നോ എ​ന്നൊ​ക്കെ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ, വേ​ണു​വേ​ട്ട​ൻ ഇ​തു​വ​രെ സി​നി​മ ക​ണ്ടി​ല്ല​ല്ലോ ഓ​ൺ​ലൈ​ൻ ലി​ങ്ക് ത​ര​ട്ടെ എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ വേ​ണ്ട തി​യ​റ്റ​ർ ഒ​ക്കെ തു​റ​ന്നി​ട്ടു ന​മു​ക്ക് ഒ​രു തി​യ​റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്തു ഒ​ന്നി​ച്ചി​രു​ന്നു കാ​ണാം എ​ന്നാ​യി​രു​ന്നു മ​റു​പ​ടി ..ആ ​വാ​ക്ക് പാ​ലി​ക്കാ​തെ വേ​ണു​വേ​ട്ട​ൻ പോ​യി...

2000 ൽ ​ആ​ണ് വേ​ണു​വേ​ട്ട​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് . യാ​തൊ​രു പ​രി​ച​യ​വും ഇ​ല്ലാ​തെ വീ​ട്ടി​ലെ​ത്തി സൈ​റ​യു​ടെ സ്‌​ക്രി​പ്റ്റ് വാ​യി​ക്കാ​ൻ കൊ​ടു​ക്കു​ന്നു . ഒ​രാ​ഴ്ച്ച ക​ഴി​ഞ്ഞു വീ​ണ്ടും വീ​ട്ടി​ൽ ചെ​ന്നു ക​ണ്ട​പ്പോ​ൾ വേ​ണു​വേ​ട്ട​ൻ പ​റ​ഞ്ഞു . എ​നി​ക്ക് സ്‌​ക്രി​പ്റ്റ് ഇ​ഷ്ട​മാ​യി ന​മു​ക്കി​ത് ചെ​യ്യാം ..സൈ​റ സി​നി​മ ആ​കു​ന്ന​ത് 2005 ൽ ​ആ​ണ് . ആ ​അ​ഞ്ചു കൊ​ല്ല​വും വേ​ണു​വേ​ട്ട​ൻ കൂ​ടെ ഉ​ണ്ട് എ​ന്ന​താ​യി​രു​ന്നു ആ ​സി​നി​മ ചെ​യ്യാ​ൻ ന​ൽ​കി​യ ആ​ത്മ ധൈ​ര്യം..

പി​ന്നീ​ട് വേ​ണു​വേ​ട്ട​ൻ നാ​യ​ക​ൻ ആ​യ ആ​കാ​ശ​ത്തി​ന്റെ നി​റം . ആ​ൻ​ഡ​മാ​നി​ലെ ഒ​രു ചെ​റി​യ ദ്വീ​പി​ൽ 23 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് വേ​ണു​വേ​ട്ട​നും, ഇ​ന്ദ്ര​ജി​ത്തും, സി .​ജെ .കു​ട്ട​പ്പ​ൻ ചേ​ട്ട​നും , പ​ട്ട​ണം റ​ഷീ​ദി​ക്ക​യും നി​ർ​മാ​താ​വ് അ​മ്പ​ല​ക്ക​ര അ​നി​ൽ സാ​റും ചേ​ർ​ന്ന് പാ​ട്ടും താ​ള​വും നി​റ​ഞ്ഞ ആ​ഹ്ലാ​ദ​പൂ​ർ​ണ്ണ​മാ​യ 23 ദി​വ​സ​ങ്ങ​ൾ. പി​ന്നീ​ട് പേ​ര​റി​യാ​ത്ത​വ​ർ , വ​ലി​യ ചി​റ​കു​ള്ള പ​ക്ഷി​ക​ൾ. ഒ​ടു​വി​ൽ 2020 ൽ ​ഓ​റ​ഞ്ച് മ​ര​ങ്ങ​ളു​ടെ വീ​ട് ...അ​ഞ്ചു സി​നി​മ​ക​ളാ​ണ് ഒ​ന്നി​ച്ചു ചെ​യ്ത​ത്.

എ​ന്റെ ആ​ദ്യ സി​നി​മ​യി​ലെ നാ​യ​ക​ൻ ആ​യി​രു​ന്നു വേ​ണു​വേ​ട്ട​ൻ. വേ​ണു​വേ​ട്ട​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​വ​സാ​ന സി​നി​മ​യും എ​ന്റെ ഒ​പ്പം..​ആ​ദ്യ സി​നി​മ​യ്ക്കും അ​വ​സാ​ന സി​നി​മ​യ്ക്കും വേ​ണു​വേ​ട്ട​ൻ ഒ​രു രൂ​പ പോ​ലും പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്നി​ല്ല.....​ഇ​ഷ്ട​പ്പെ​ട്ട ഓ​രോ​രു​ത്ത​രാ​യി പി​ൻ​വാ​ങ്ങു​ക ആ​ണ്....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.