നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍- വിവാഹ ഡോക്യുമെന്‍ററി പ്രമോ
Tuesday, August 9, 2022 3:06 PM IST
നയന്‍താരയുടെയും വിഗ്നേഷ് ശിവന്‍റെയും വിവാഹനിമിഷങ്ങളുടെ ഡൊക്യുമെന്‍ററി പ്രമോ പങ്കുവച്ച് നെറ്റ്ഫ്‌ലിക്‌സ്. നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്‍ററിയുടെ പേര്.



പ്രണയവും അത് പിന്നീട് വിവാഹത്തിലേക്കെത്തിയതിന്‍റെയും നിമിഷങ്ങള്‍ ഇരുവരും തുറന്നു പറയുന്നത് പ്രമോയില്‍ കാണാം. വിവാഹ ഡോക്യൂമെന്‍ററി നെറ്റ്ഫ്‌ലിക്‌സിനായി സംവിധാനം ചെയ്യുന്നത് ഗൗതം മേനോന്‍റെ നേത്യത്വത്തിലാണ്.

ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാന്‍, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.