സൗദിയിൽ ചരിത്രം രചിച്ച് "ഒടിയൻ'
Thursday, December 13, 2018 12:29 PM IST
റി​ലീ​സ് ദി​ന​ത്തി​ൽ ത​ന്നെ സൗ​ദി​ അറേബ്യയിൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ചി​ത്ര​മെ​ന്ന ബ​ഹു​മ​തി ഒ​ടി​യ​ന് സ്വ​ന്തം. മോ​ഹ​ൻ​ലാ​ൽ-​ശ്രീ​കു​മാ​ർ മേ​നോ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്രം 14-നാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

37 രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും തേ​ങ്കു​റി​ശി ഗ്രാ​മ​ത്തി​ന്‍റെ​യും ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് രാ​ജ്, സി​ദ്ധി​ഖ്, ന​രേ​ൻ, മ​ഞ്ജു വാ​ര്യ​ർ, സ​നാ അ​ൽ​ത്താ​ഫ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് രചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.