ഒ​രു നാ​ൾ എ​ല്ലാം തു​റ​ന്നു പ​റ​യും: പാ​ർ​വ​തി
Sunday, November 4, 2018 9:48 AM IST
പ​റ​യാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ മ​ന​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ​യ​മാ​കു​മ്പോ​ൾ താ​ൻ അ​തെ​ല്ലാം പു​റ​ത്ത് പ​റ​യു​മെ​ന്നും ന​ടി പാ​ർ​വ​തി. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് പാ​ർ​വ​തി മ​ന​സ് തു​റ​ന്ന​ത്. ഞാ​ൻ സി​നി​മ​യി​ൽ വ​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​റ്റ​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു വി​ശ്വ​സി​ച്ചി​രു​ന്ന​ത്. സി​നി​മ​യി​ൽ ന​മ്മ​ൾ ഒ​റ്റ​യ്ക്കാ​ണെ​ന്നും ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ന​മു​ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ന്നും വി​ശ്വ​സി​ച്ചു.

എ​ന്നാ​ൽ ഡ​ബ്ലു​സി​സി ആ​രം​ഭി​ച്ച​തു മു​ത​ലാ​ണ് സ്ത്രീ​ക​ളെ​ല്ലാ​വ​രും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ​കൂ​ടി ക​ട​ന്നു പോ​കു​ന്ന​വ​രാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഇ​പ്പോ​ൾ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല, പ​ക്ഷെ അ​ത് പു​റ​ത്തു​വ​ര​ണ​മെ​ന്നും പാ​ർ​വ​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.