ഹോ​ളി​വു​ഡ് സി​നി​മ​യു​ടെ ഓ​ഡി​ഷ​​ന് പോ‌​യിരുന്നു: വെ​ളി​പ്പെ​ടു​ത്തി ഫ​ഹ​ദ് ഫാ​സി​ൽ
Tuesday, April 23, 2024 3:31 PM IST
താ​നൊ​രു ഹോ​ളി​വു​ഡ് സി​നി​മ​യു​ടെ ഓ​ഡി​ഷ​ന് പോ​യി​ട്ടു​ണ്ടെ​ന്ന് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് താ​നൊ​രു ഓ​ഡി​ഷ​ന് പ​ങ്കെ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞ ഫ​ഹ​ദ് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന്‍റെ പേ​രോ ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ഗ​ലാ​ട്ട പ്ല​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഒ​രു ഫോ​റി​ൻ പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സി​ന്‍റെ ഓ​ഡി​ഷ​ന് ഞാ​ൻ പോ​യി​രു​ന്നു. പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സി​ന്‍റെ പേ​ര് ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. ആ​ദ്യ​മാ​യാ​ണ് ഞാ​ൻ ഒ​രു ഓ​ഡി​ഷ​ന് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഓ​രോ​രു​ത്ത​രും വ​ള​രെ ന​ല്ല വ്യ​ക്തി​ക​ളാ​യി​രു​ന്നു. വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യും സൗ​ഹൃ​ദ​ത്തോ​ടെ​യു​മാ​ണ് അ​വ​ർ പെ​രു​മാ​റി​യ​ത്.

എ​നി​ക്ക് അ​ഭി​ന​യി​ച്ച്‌ കാ​ണി​ക്കാ​ൻ അ​വ​ർ ഒ​രു സീ​ൻ ത​ന്നു. ആ ​സീ​നി​ന് മു​മ്പോ അ​തി​നു ശേ​ഷ​മോ എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു വ​ലി​യ ന​ട​ൻ ആ​ണ് ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്, അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് ഞാ​ൻ ആ ​സീ​നി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

അ​പ്പോ​ഴാ​ണ് ഞാ​ൻ ഒ​രു കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്, എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു പോ​ലും ഇ​ങ്ങ​നെ​യൊ​രു സീ​ൻ കൊ​ണ്ടു​വ​ന്നു ത​ന്നാ​ൽ ഞാ​ൻ അ​ത് കൃ​ത്യ​മാ​യി ചെ​യ്യി​ല്ല. അ​തു പ​തി​യെ സം​ഭ​വി​ക്ക​ണം. ഇ​താ​ണ് എ​ന്‍റെ രീ​തി, അ​തി​ൽ ഞാ​ൻ സ​ന്തു​ഷ്ട​നു​മാ​ണ്.

തി​ര​ക്ക​ഥ​യ്ക്കൊ​പ്പം പോ​കു​ന്ന ആ​ള​ല്ല ഞാ​ൻ. ആ ​നി​മി​ഷം എ​ന്തോ അ​ത് പ​ക​ർ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സി​നി​മ നി​ർ​മാ​ണ​ത്തി​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഭാ​ഗം എ​ത്ര ന​ന്നാ​യി അ​ത് ചി​ത്രീ​ക​രി​ക്കു​ന്നു എ​ന്നു​ള്ള​താ​ണ്. അ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള ഒ​രു പ്ര​ക്രി​യ​യാ​ണ്, പ​ക്ഷേ ഇ​ത് ര​സ​ക​ര​മാ​ണ്.
ഫ​ഹ​ദ് ഫാ​സി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.