താ​ഹി​ർ മ​ട്ടാ​ഞ്ചേ​രി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ല​യാ​ള സി​നി​മാ ലോ​കം; വീ​ഡി​യോ
Thursday, June 1, 2023 9:42 AM IST
പ്ര​ശ​സ്ത പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​റും സം​വി​ധാ​യ​ൻ സ​മീ​ർ താ​ഹി​റി​ന്‍റെ പി​താ​വു​മാ​യ താ​ഹി​ർ മ​ട്ടാ​ഞ്ചേ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി മ​ല​യാ​ള സി​നി​മാ​ലോ​കം. മ​മ്മൂ​ട്ടി, ഫ​ഹ​ദ് ഫാ​സി​ൽ, ടൊ​വീ​നോ തോ​മ​സ്, അ​മ​ൽ നീ​ര​ദ്, ന​സ്രി​യ ഫ​ഹ​ദ്, ജ്യോ​തി​ർ​മ​യി, ബേ​സി​ൽ ജോ​സ​ഫ്, ര​മേ​ശ് പി​ഷാ​ര​ടി തു​ട​ങ്ങി നി​ര​വ​ധി​പ്പേ​ർ അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി.



പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്രി ​പ്രൊ​ഡ​ക്‌​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട്ടേ​ക്ക്‌ പോ​കു​ന്ന​തി​നി​ടെ ബ​സി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ്‌ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ്‌ ക​രു​തു​ന്ന​ത്.



പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന വി​ലാ​സം ഉ​പ​യോ​ഗി​ച്ച് ബ​സ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നീ​ലാ​കാ​ശം പ​ച്ച​ക്ക​ട​ൽ ചു​വ​ന്ന ഭൂ​മി, ത​മാ​ശ, സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ, ത​ല്ലു​മാ​ല തു​ട​ങ്ങി ഒ​ട്ടേ​റെ വി​ജ​യ ചി​ത്ര​ങ്ങ​ളു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ്.



സ്റ്റോ​റി ടെ​ല്ല​ർ എ​ന്ന വെ​ബ്‌​സീ​രി​സി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ സ​മീ​ർ താ​ഹി​റും ഛായാ​ഗ്രാ​ഹ​ക​നും എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യു​സ​റാ​യ സ​നു താ​ഹി​റും മ​ക്ക​ളാ​ണ്.



ക​ലൂ​ർ മാ​തൃ​ഭൂ​മി​ക്കു​സ​മീ​പം സൗ​ഹൃ​ദം ലെ​യ്‌​നി​ലാ​ണ്‌ താ​മ​സം. 1995 ൽ ​ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​റാ​യാ​ണ് താ​ഹി​റി​ന്‍റെ ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ഓ​ഫി​സ് നി​ർ​വ​ഹ​ണം, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്നീ ചു​മ​ല​ത​ക​ളും നി​ർ​വ​ഹി​ച്ചു.

​മ​ക​ൻ സ​മീ​ർ താ​ഹി​ര്‍ സം​വി​ധാ​നം ചെ​യ്ത നീ​ലാ​കാ​ശം പ​ച്ച​ക്ക​ട​ൽ ചു​വ​ന്ന ഭൂ​മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​റാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.