മ​ഞ്ജു ചേ​ച്ചി തി​രി​ച്ചു വ​ന്ന​പ്പോ​ൾ ഞാ​ൻ ഇ​ല്ല; എ​ന്നി​ട്ടും ആ​ഗ്ര​ഹം സാ​ധി​ച്ചു ത​രാ​ൻ ദൈ​വം മ​റ​ന്നി​ല്ല: രാ​ധി​ക
Tuesday, January 17, 2023 10:51 AM IST
ന​ടി മ​ഞ്ജു വാ​ര്യ​രു​മൊ​ത്തു​ള്ള ചി​ത്രം പ​ങ്കു വ​ച്ച് ഹൃ​ദ​യം നി​റ​ഞ്ഞ കു​റി​പ്പു​മാ​യി ന​ടി രാ​ധി​ക. കാ​ല​ങ്ങ​ളാ​യി ഒ​ന്നി​ച്ചൊ​രു ഫോ​ട്ടോ എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ന​ടി മ​ഞ്ജു വാ​ര്യ​ർ ആ​യി​രു​ന്നു​വെ​ന്നും ഇ​ഷ്ടം കൊ​ണ്ട് ചേ​ച്ചി​യെ ഒ​ന്ന് നു​ള്ളാ​ൻ തോ​ന്നി​യി​രു​ന്നു എ​ന്നും രാ​ധി​ക കു​റി​ക്കു​ന്നു. ആ​യി​ഷ എ​ന്ന ചി​ത്ര​ത്തിൽ മ​ഞ്ജു​വി​നൊ​പ്പം മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യി രാ​ധി​ക​യു​മു​ണ്ട്.

മ​ഞ്ജു വാ​ര്യ​ർ എ​ന്ന ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റി​നെ ഒ​രു ഡാ​ൻ​സ് പ്രേ​മി ആ​യ എ​ന്‍റെ അ​മ്മ​യാ​ണ് മാ​ഗ​സി​ൻ ക​വ​റി​ല് അ​ന്ന​ത്തെ ക​ലാ​തി​ല​ക​ത്തി​ന്‍റെ ഫോ​ട്ടോ ആ​യി വ​ന്ന മ​ഞ്ജു ചേ​ച്ചി​യെ ആ​ദ്യം എ​നി​ക്ക് കാ​ണി​ച്ചു ത​രു​ന്ന​ത്.

പി​ന്നീ​ട് അ​മ്മ ശേ​ഖ​രി​ച്ചു വ​ച്ച മ​ഞ്ജു ചേ​ച്ചി​യു​ടെ മാ​ഗ​സി​ൻ ഫോ​ട്ടോ​ക​ൾ എ​ന്നും എ​നി​ക്ക് കൗ​തു​കം ആ​യി​രു​ന്നു. ഞാ​ൻ സി​നി​മ​യി​ലേ​ക്കു വ​ന്ന​പ്പോ എ​നി​ക്ക് കാ​ണ​ണം കൂ​ടെ നി​ന്ന് ഒ​രു ഫോ​ട്ടോ എ​ടു​ക്ക​ണം എ​ന്ന് തോ​ന്നി​യി​ട്ടു​ള്ള അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ മ​ഞ്ജു ചേ​ച്ചി ആ​ക​വേ ചേ​ച്ചി​യു​ടെ ഇ​ട​വേ​ള​യി​ൽ അ​ത് എ​നി​ക്ക് സാ​ധി​ച്ചി​ല്ല.

ഒ​ടു​വി​ൽ സെ​ൽ​ഫി ഇ​ല്ലാ​ത്ത കാ​ല​ത്തു 20 - 20 സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​ൽ ചേ​ച്ചി​യെ നേ​രി​ട്ട് കാ​ണു​മ്പോ​ൾ അ​യ​ച്ചു ത​രാം എ​ന്ന് പ​റ​ഞ്ഞു ഫോ​ട്ടോ പി​ടി​ച്ച ആ​ൾ അ​ത് ത​രാ​തെ പ​റ്റി​ക്കു​ക​യും ചെ​യ്ത​ല്ലോ എ​ന്ന് ഓ​ർ​ത്തു സ​ങ്ക​ടം ആ​യി​രു​ന്നു എ​നി​ക്ക്.

ചേ​ച്ചി ഇ​ട​വേ​ള ക​ഴി​ഞ്ഞു വ​രു​മ്പോ ഞാ​ൻ ഇ​ട​വേ​ള എ​ടു​ത്തു, എ​ന്നി​ട്ടും എ​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ചു ത​രാ​ൻ ദൈ​വം മ​റ​ന്നി​ല്ല​ല്ലോ.. താ​ങ്ക്സ് ഉ​ണ്ട് ദൈ​വ​മേ…​ആ​യി​ഷ സി​നി​മ ചെ​യ്യു​മ്പോ​ൾ.. ഞാ​ൻ ചേ​ച്ചി​യു​ടെ അ​ടു​ത്ത് നി​ന്ന് അ​ഭി​ന​യി​ക്കു​മ്പോ​ഴും; ക​ണ്ണ് എ​ടു​ക്കാ​തെ മാ​റി നി​ന്ന് ക​ണ്ട​പ്പോ​ഴും; അ​ടു​ത്ത് ഇ​രു​ന്നു വ​ർ​ത്ത​മാ​നം പ​റ​യു​മ്പോ​ഴും എ​ന്‍റെ അ​മ്മ ആ​ദ്യം ആ​യി ചേ​ച്ചി​യു​ടെ ഫോ​ട്ടോ കാ​ണി​ച്ച​പ്പോ​ൾ തോ​ന്നി​യ കൗ​തു​കം ആ​യി​രു​ന്നു എ​നി​ക്ക്.

എ​ത്ര​യോ പ്രാ​വ​ശ്യം ഇ​ഷ്ടം കൊ​ണ്ട് ചേ​ച്ചി​യെ ഒ​ന്ന് നു​ള്ളാ​ൻ തോ​ന്നി​യി​രി​ക്കു​ന്നു. ഈ ​സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ എ​നി​ക്ക് ത​ന്ന ആ​മി​ർ പ​ള്ളി​ക്ക​ലി​നും, മ​ഞ്ജു ചേ​ച്ചി​ക്കും, ആ​യി​ഷ ക്രൂ​വി​നും സ്നേ​ഹം നി​റ​ഞ്ഞ ന​ന്ദി
. രാധികയുടെ വാക്കുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.