"ന​ല്ല ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഞാ​ന്‍ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു'; വൈ​റ​ലാ​യി ന​ട​ന്‍റെ അ​വ​സാ​ന കു​റി​പ്പ്
Monday, May 10, 2021 12:33 PM IST
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച, ന​ട​നും ബ്ലോ​ഗ​റു​മാ​യ രാ​ഹു​ൽ വോ​ഹ്ര​യു​ടെ അ​വ​സാ​ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. ന​ല്ല ചി​കി​ത്സ ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ര​ക്ഷ​പ്പെ​ട്ടേ​നെ​യെ​ന്നാ​ണ് രാ​ഹു​ൽ വോ​ഹ്ര ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യേ​യും ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും ടാ​ഗ് ചെ​യ്താ​ണ് ഈ ​പോ​സ്റ്റ്. പോ​സ്റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം രാ​ഹു​ല്‍ മ​രി​ച്ചു.

'ന​ല്ല ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഞാ​ന്‍ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു. പേ​ര് - രാ​ഹു​ൽ വോ​ഹ്റ, വ​യ​സ് 35, ആ​ശു​പ​ത്രി രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ താ​ഹി​ർ​പൂ​ർ ഡ​ല്‍​ഹി, ബെ​ഡ് ന​മ്പ​ർ 6554 ബി ​വിം​ഗ് എ​ച്ഡി​യു. വീ​ണ്ടും ജ​നി​ക്കും, ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യും ഇ​പ്പോ​ൾ എ​ല്ലാ ധൈ​ര്യ​വും ചോ​ർ​ന്ന് പോ​യി​രി​ക്കു​ന്നു.' - രാ​ഹു​ല്‍ കു​റി​ച്ചു. യൂ​ട്യൂ​ബ് അ​ട​ക്ക​മു​ള്ള വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​നാ​ണ് രാ​ഹു​ൽ വോ​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.