ജൂ​ണി​നു വേ​ണ്ടി ര​ജി​ഷ​യു​ടെ വ​ർ​ക്കൗ​ട്ട്
Saturday, December 15, 2018 10:49 AM IST
ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്ത അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ളം എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​തി​നൊ​പ്പം മ​ല​യാ​ളി മ​ന​സി​ൽ സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ ന​ടി​യാ​ണ് ര​ജി​ഷ വി​ജ​യ​ൻ. ചി​ത്ര​ത്തി​ൽ, ആ​സി​ഫ് അ​ലി​യു​ടെ നാ​യി​ക​യാ​യി എ​ലി​സ​ബ​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ര​ജി​ഷ, മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു സി​നി​മ​യി​ൽ കാ​ഴ്ച്ച​വെ​ച്ച​ത്.

പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തി​യ ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം, വി​നീ​ത് ശ്രീ​നി​വാ​സ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഒ​രു സി​നി​മാ​ക്കാ​ര​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ച ര​ജി​ഷ, സി​നി​മ ജീ​വി​ത​ത്തി​ന് ചെ​റി​യൊ​രു ഇ​ട​വേ​ള ന​ൽ​കി​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ന​വാ​ഗ​ത​നാ​യ അ​ഹ​മ്മ​ദ് ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജൂ​ണ്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് മ​ട​ങ്ങി​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ് താ​രം. 17 മു​ത​ൽ 25 വ​രെ പ്രാ​യ​മു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ര​ജി​ഷ​യു​ടെ മേ​ക്ക്ഓ​വ​റാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​ത്.



മു​ൻ​പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി യൂ​ണി​ഫോം ധ​രി​ച്ചു നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്രം ലേ​ശം കൗ​തു​ക​ത്തോ​ടെ​യാ​ണ് ഏ​വ​രും ക​ണ്ട​ത്. ഇ​പ്പോ​ഴി​ത ഈ ​രൂ​പ​ത്തി​ലെ​ത്തു​വാ​ൻ താ​രം ന​ട​ത്തി​യ വ​ർ​ക്കൗ​ട്ടി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രി​ക്കു​ക​യാ​ണ്.

ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ പ്ര​ണ​യം, അ​ടു​പ്പം, ആ​ദ്യ ജോ​ലി എ​ന്നീ ത​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥ സ​ഞ്ച​രി​ക്കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജോ​ജു ജോ​ർ​ജ്, അ​ശ്വ​തി, അ​ർ​ജു​ൻ അ​ശോ​ക​ൻ, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ കൂ​ടാ​തെ 16 പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.