കോ​വി​ഡ് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ല; അ​നു​ഭ​വം പ​ങ്കു​വ​ച്ച് സാ​ജ​ൻ സൂ​ര്യ
Monday, May 10, 2021 9:28 AM IST
കോ​വി​ഡ് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ലെ​ന്ന് ന​ട​ൻ സാ​ജ​ൻ സൂ​ര്യ. കോ​വി​ഡ് വ​ന്ന​ങ്ങ് പൊ​യ്‌​ക്കോ​ളു​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ത​ത്ര നി​സാ​ര​മ​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്‍റെ മ​ക​ള്‍​ക്ക് വ​ന്ന അ​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് സാ​ജ​ന്‍ സൂ​ര്യ​യു​ടെ കു​റി​പ്പ്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Post Covid syndrome
മാ​ർ​ച്ചി​ൽ ചെ​റി​യ മോ​ൾ​ക്ക് പ​നി വ​ന്ന​പ്പോ​ൾ സാ​ദാ പ​നി​യു​ടെ സ്വ​ഭാ​വ​മാ​യി​രു​ന്നു. ഒ​രാ​ശു​ത്രി​യി​ൽ പോ​യി പ​നി​ക്ക് മ​രു​ന്നും ക്ഷീ​ണ​തി​ന് ട്രി​പ്പു​മെ​ടു​ത്ത് വീ​ട്ടി​ൽ​വ​ന്ന് Covid ഇ​ല്ല​ന്ന് ആ​ശ്വ​സി​ച്ച് ഉ​റ​ങ്ങി😴. ഇ​ട​വി​ട്ടു​ള്ള പ​നി102 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ അ​ടു​ത്ത ദി​വ​സം. തി​രു​വ​ന​ന്ത​പു​ര​ത്തെ GG Hospital ൽ ​രാ​ത്രി PRO സു​ധ മാ​ഡ​ത്തെ വി​ളി​ച്ച് മോ​ളെ കൊ​ണ്ടു​പോ​യ​പ്പോ paediatric Dr.Rekha Hari എ​മ​ർ​ജ​ൻ​സി​യി​ൽ വ​ന്ന് കാ​ണും എ​ന്ന​റി​യി​ച്ചു.

എ​നി​ക്കും ഭാ​ര്യ​ക്കും മോ​ൾ​ക്കും കോ​വി​ഡി​ല്ലാ​ന്ന് test result വ​ന്നു. ആ​ശ്വാ​സം ...😌. പ​ക്ഷെ ര​ക്ത പ​രി​ശോ​ധ​ന​യി​ലെ ചി​ല കു​ഴ​പ്പ​ങ്ങ​ൾ ചൂ​ണ്ടി​കാ​ണി​ച്ചു മോ​ളെ അ​ഡ്മി​റ്റ് ചെ​യ്യ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. അ​തി​നി​ട​ക്ക് ആ​ദ്യ​ത്തെ ഹോ​സ്പി​റ്റ​ലി​ലെ urin culture report വ​ന്നു അ​തി​ൽ കു​ഴ​പ്പം ഉ​ണ്ട്. അ​ത​നു​സ​രി​ച്ചു high anti biotics ന​ൽ​കി.

അ​ടു​ത്ത ദി​വ​സം ആ​യി​ട്ടും പ​നി മാ​റു​ന്നി​ല്ല. പ​നി വ​രു​മ്പോ​ൾ 3 പു​ത​പ്പും മൂ​ടി ഞ​ങ്ങ​ൾ ര​ണ്ടു പേ​രും ഇ​രു​വ​ശ​ത്തും ഇ​രു​ന്ന് കൈ​യും കാ​ലും Rub ചെ​യ്തി​ട്ടും തു​ണി വെ​ള്ള​ത്തി​ൽ മു​ക്കി ദേ​ഹം മൊ​ത്തം തു​ട​ച്ചി​ട്ടും മീ​നു കി​ടു​കി​ടാ വി​റ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഭ​യ​ത്തി​നാ​ണോ ക​ണ്ണീ​രി​നാ​ണോ മു​ൻ​തൂ​ക്കം എ​ന്ന് ചോ​ദി​ച്ചാ​ൽ അ​റി​യി​ല്ല. അ​തി​നി​ട​ക്ക് ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി covid വ​ന്നു പോ​യോ എ​ന്ന് പ​രി​ശോ​ധി​ച്ചു. ഞ​ങ്ങ​ൾ​ക്ക് covid വ​ന്നി​ല്ല എ​ന്ന് ത​റ​പ്പി​ച്ചു പ​റ​യു​ക​യും ചെ​യ്തു. 2020 september മാ​സം പ​നി വ​ന്നു പോ​യി. 2021 ൽ ​ജ​ല​ദോ​ഷം പോ​ലും ഉ​ണ്ടാ​യി​ല്ല. Anti body test ൽ ​ഭാ​ര്യ​ക്കും മോ​ൾ​ക്കും covid വ​ന്നു പോ​യി എ​ന്ന് വ്യ​ക്ത​മാ​യി എ​നി​ക്ക് ഇ​ല്ല​താ​നും. Covid വ​ന്നു​പോ​യാ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​യി തു​ട​ങ്ങി.

മീ​നൂ​വി​ൻ​റെ എ​ല്ലാ internal organs നും inflammation ​വ​ന്നു brain -ൽ ​ഒ​ഴി​ച്ച് . Covid വ​ന്നു​പോ​ലെ​യാ​ൽ കു​ഴ​പ്പ​മി​ല്ല​ല്ലോ എ​ന്ന അ​ന്ധ​വി​ശ്വാ​സം പെ​ട്ട​ന്നു​ത​ന്നെ ക​ണ്ണീ​രി​ലേ​ക്കു വ​ഴി​മാ​റി. Paediatric ICU ലേ​ക്ക് മാ​റ്റ​ണം എ​ന്ന് പ​റ​ഞ്ഞ​പ്പോ പി​ടി​ച്ചു നി​ല്ക്കാ​ൻ എ​നി​ക്കും ഭാ​ര്യ​ക്കും ഞ​ങ്ങ​ളു​ടെ കൈ​ക​ൾ പോ​രാ​യി​രു​ന്നു...🥺 Dr. Rekha Hari യു​ടെ ആ​ശ്വ​സി​പ്പി​ക്ക​ലും ആ​ത്മ​വി​ശ്വാ​സ​വും ഞ​ങ്ങ​ൾ​ക്ക് ധൈ​ര്യം ത​ന്നു. Paediatric ICU Dr.Betsy ഓ​രോ കു​ഞ്ഞു കാ​ര്യോം പ​റ​ഞ്ഞു​ത​ന്നു ഞ​ങ്ങ​ളേം മീ​നു​നേം ആ​ശ്വ​സി​പ്പി​ച്ചു.

പി​ന്നെ ഉ​ള്ള 3 ദി​വ​സ​ത്തെ ICU ജീ​വി​ത​ത്തി​ൽ മ​റ​ക്കി​ല്ല. മീ​നു​ന്‍റെ കൈ ​മൊ​ത്തം കു​ത്തു​കി​ട്ടി​യ ക​രി​വാ​ളി​ച്ച പാ​ടും അ​വ​ളു​ടെ ക്ഷീ​ണ​വും ഞ​ങ്ങ​ളെ ത​ള​ർ​ത്തി. Doctors ,നേ​ഴ്സ് ,സ്റ്റാ​ഫ് എ​ല്ലാ​വ​രു​ടെ​യും പ​രി​ച​ര​ണം സ്നേ​ഹം മാ​ത്ര​മാ​യി​രു​ന്നു ആ​ശ്വാ​സം. 3 ദി​വ​സ​ത്തെ treatment മീ​നു​നെ മി​ടു​ക്കി​യാ​ക്കി പ​ക്ഷെ അ​വ​ളു​ടെ mental condition പ​രി​താ​പ​ക​ര​മാ​യി.

Injection എ​ടു​ക്കാ​ൻ വ​ന്ന എ​ല്ലാ സി​സ്റ്റേ​ഴ്സി​നോ​ടും നാ​ളെ അ​വ​ൾ ഡോ​ക്ട​ർ ആ​കു​മ്പോ എ​ല്ലാ​രേം കു​ത്തും എ​ന്ന ഭീ​ഷ​ണി മു​ഴ​ക്കി. "നാ​ളെ എ​ന്നെ ഒ​ന്ന് വി​ടോ ഡോ​ക്ട​റെ... "എ​ന്ന ചോ​ദ്യം നെ​ഞ്ചി​ൽ മു​റി​വു​ണ്ടാ​ക്കി ക​ട​ന്നു പോ​യി. 2 ദി​വ​സം കൂ​ടി കി​ട​ക്കേ​ണ്ട​താ പ​ക്ഷെ നാ​ളെ പൊ​ക്കോ എ​ന്ന് Dr.Rekha പ​റ​ഞ്ഞ​തും മോ​ൾ​ടെ ആ ​ചോ​ദ്യം കൊ​ണ്ടാ​കാം. Happy ആ​യ മീ​നു sisters നും ​ഡോ​ക്ട​റി​നും വ​ര​ച്ചു കൊ​ടു​ത്ത പ​ട​മാ ഇ​ത്.

അ​വ​ൾ​ക്കു അ​പ്പോ​ഴേ​ക്കും എ​ല്ലാ​രും അ​മ്മ​മാ​രേ പോ​ലെ ആ​യി. 7 ദി​വ​സം ക​ഴി​ഞ്ഞു ഹോ​സ്പി​റ്റ​ൽ വി​ടു​മ്പോ അ​വ​ൾ​ക്കു ഒ​രു സം​ശ​യ​മേ ബാ​ക്കി വ​ന്നു​ള്ളൂ അ​വ​ൾ ചോ​ദി​ച്ചു "അ​മ്മ എ​ന്റെ​ന്നു കു​റെ blood എ​ടു​ത്താ​ലോ അ​തൊ​ക്കെ തി​രി​ച്ചു എ​പ്പൊ ത​രും അ​തു​വ​രെ എ​നി​ക്ക്‌ blood കു​റ​യി​ല്ലെ​ന്നു" 🤩😘😘 Thanks to Dr.Rekha Hair, Dr. Betsy, PRO Sudha all staff and Nurses of GG Hospital Trivandrum.

അ​ടു​ത്ത Covid ത​രം​ഗം കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ബാ​ധി​ക്കും എ​ന്ന് കേ​ട്ടു. കു​ട്ടി​ക​ൾ​ക്ക് വ​ന്നാ​ലും വ​ന്നു പോ​യാ​ലും എ​ത്ര അ​പ​ക​ടം എ​ന്ന് ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​താ​ണ്. ഇ​ന്ന​ലെ​യാ​ണ് അ​വ​സാ​ന​ത്തെ test ഉം ​മ​രു​ന്നും ക​ഴി​ഞ്ഞ​ത്. ഞ​ങ്ങ​ൾ ഒ​രു​പാ​ടു സൂ​ക്ഷി​ച്ച​താ​ണ് പ​ക്ഷെ അ​തും പോ​രാ അ​തു​ക്കും മേ​ലെ care വേ​ണം എ​ന്ന് ഓ​ർ​മ്മി​പ്പി​ക്ക​ട്ടെ. ആ​നു​ഭ​വി​ച്ച​ത്തി​ന്‍റെ 10% മാ​ത്ര​മേ ഇ​വി​ടെ കു​റി​ച്ചി​ട്ടു​ള്ളു.Covid ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ല.

Post Covid syndrome
മാർച്ചിൽ ചെറിയ മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക്...

Posted by Sajansooreya Sooreya on Friday, 7 May 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.