പശു കാരണം സെൻസർ
Saturday, January 13, 2018 10:53 AM IST
സെ​ൻ​സ​ർ ബോ​ർ​ഡ് ത​ന്‍റെ സി​നി​മ​യ്ക്ക് ക​ത്രി​ക വ​ച്ചെ​ന്ന് ന​ട​ൻ സ​ലിം​കു​മാ​ർ. സ​ലിം​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം എ​ന്ന ചി​ത്ര​ത്തി​നാ​ണ് പ​ശു കാ​ര​ണം ഒ​രു രം​ഗം ക​ട്ടു ചെ​യ്യേ​ണ്ട ഗ​തി​കേ​ടു​ണ്ടാ​യ​ത്. പ​ശു​വി​ന്‍റെ ഒ​രു രം​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സെ​ൻ​സ​ർ നി​ർ​ദ്ദേ​ശം. ആ ​രം​ഗം ഒ​രു രീ​തി​യി​ലും ക​ളി​യാ​ക്കാ​ത്ത, ജാ​തി​യോ രാ​ഷ്ട്രീ​യ​മോ ഒ​ന്നു​മി​ല്ലാ​ത്ത രം​ഗ​മാ​യി​രു​ന്നു​വെ​ന്നും പ​ശു​വി​നെ​ക്കു​റി​ച്ച് ഒ​ന്നും മി​ണ്ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴെ​ന്നും സ​ലിം​കു​മാ​ർ പ​റ​യു​ന്നു.

താ​ൻ ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ വീ​ട്ടി​ൽ പ​ശു​ക്ക​ളു​ണ്ട്. ഇ​പ്പോ​ഴും അ​ഞ്ചു പ​ശു​ക്ക​ളു​ണ്ട്. എ​ന്നി​ട്ടും പ​ശു​വി​നെ ക​ട്ടുചെ​യ്ത് മാ​റ്റേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യെ​ന്ന് സ​ലിം​കു​മാ​ർ പ​റ​യു​ന്നു. സെ​ൻ​സ​ർ ബോ​ർ‍​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ട​തി​യി​ൽ പോ​യാ​ൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് അനി​ശ്ചി​താ​വ​സ്ഥ​യി​ലാ​കു​മെ​ന്ന​തു​കൊ​ണ്ട് ആ ​ഭാ​ഗം ക​ട്ടു ചെ​യ്യേ​ണ്ടി വ​ന്നു​വെ​ന്നും സ​ലിം കു​മാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.