"ആ​ണ​ധി​കാ​ര​ സി​നി​മ​ക​ളി​ൽ അ​വ​സ​രമി​ല്ലെ​ന്നാ​ണോ പാ​ർ​വ​തി ഉ​ദ്ദേ​ശി​ച്ച​ത്'?
Saturday, October 20, 2018 12:07 PM IST
ഡ​ബ്ലു​സി​സി എ​ന്ന സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​തു മു​ത​ൽ സി​നി​മ​യി​ൽ അ​വ​സ​രം കു​റ​ഞ്ഞ​താ​യി ന​ടി പാ​ർ​വ​തി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഡബ്ല്യൂ​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു മു​ത​ൽ ത​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നും ത​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നു പോ​ലും മ​റ്റു​ള്ള​വ​ർ വി​ല​ക്ക് ക​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു സി​നി​മ മാ​ത്ര​മാ​ണ് കൈ​യി​ലു​ള്ള​തെ​ന്നു​മാ​യി​രു​ന്നു പാ​ർ​വ​തി പ​റ​ഞ്ഞ​ത്.

ഇ​പ്പോ​ഴി​ത പാ​ർ​വ​തി​യു​ടെ വെ​ളി​പ്പ​ടു​ത്ത​ലു​ക​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ. ത​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​വ​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ല.

സൂ​പ്പ​ർ താ​ര ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് എ​തി​രെ​യും സി​നി​മ​യി​ലെ ആ​ണ​ധി​കാ​ര​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും പ​ട​പൊ​രു​തു​ന്ന ആ​ളു​ക​ൾ അ​വ​സ​രം കു​റ​ഞ്ഞു, പ്രോ​ജ​ക്ട് കി​ട്ടു​ന്നി​ല്ല എ​ന്നൊ​ക്കെ കു​റ്റ​പ്പെ​ടു​ത്തു​ന്പോ​ൾ അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് സൂ​പ്പ​ർ​താ​ര ആ​ണ​ധി​കാ​ര​ സി​നി​മ​ക​ളി​ൽ അ​വ​സ​രം കി​ട്ടു​ന്നി​ല്ല എ​ന്നാ​ണോ എ​ന്നു സ്വാ​ഭാ​വി​ക​മാ​യി സം​ശ​യം തോ​ന്നു​മെ​ന്നു​മാ​ണ് സ​ന​ൽ​കു​മാ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.