എ​ത്ര സു​ന്ദ​ര​മാ​യ ചി​ത്രം; ന​ൻ​പ​ക​ലി​നെ പ്ര​ശം​സി​ച്ച് സ​ത്യ​ൻ അ​ന്തി​ക്കാ​ട്
Wednesday, January 25, 2023 12:17 PM IST
ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്ക​ത്തെ പ്ര​ശം​സി​ച്ച് സ​ത്യ​ൻ അ​ന്തി​ക്കാ​ട്. വ​ള​രെ സു​ന്ദ​ര​മാ​യ ചി​ത്ര​മാ​ണെ​ന്നും മ​മ്മൂ​ട്ടി എ​ന്ന അ​തു​ല്യ​ന​ട​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ണാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

"ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം" ക​ണ്ടു. ഉ​ച്ച​മ​യ​ക്ക​ത്തി​ലെ സ്വ​പ്നം പോ​ലൊ​രു സി​നി​മ. എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് ജെ​യിം​സി​ന്‍റെ​യും സു​ന്ദ​ര​ത്തി​ന്‍റെ​യും ക​ഥ ലി​ജോ പ​റ​ഞ്ഞ​ത്.​

പ​ണ്ട് 'മ​ഴ​വി​ൽ​ക്കാ​വ​ടി'​യു​ടെ ലൊ​ക്കേ​ഷ​ൻ തേ​ടി ന​ട​ന്ന കാ​ല​ത്ത് പ​ഴ​നി​യി​ലെ ഗ്രാ​മ​ങ്ങ​ൾ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. ചോ​ള​വ​യ​ലു​ക​ളും ഗ്രാ​മ​വാ​സി​ക​ൾ ഇ​ട​തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കൊ​ച്ചു വീ​ടു​ക​ളും, രാ​പ​ക​ലി​ല്ലാ​തെ അ​ല​യ​ടി​ക്കു​ന്ന ത​മി​ഴ്പാ​ട്ടു​ക​ളും....

ആ ​ഗ്രാ​മ​ഭം​ഗി മു​ഴു​വ​ൻ ലി​ജോ ഒ​പ്പി​യെ​ടു​ത്തി​രി​ക്കു​ന്നു. മ​മ്മൂ​ട്ടി എ​ന്ന അ​തു​ല്യ​ന​ട​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​നം വീ​ണ്ടും കാ​ണാ​ൻ സാ​ധി​ച്ചു. ജെ​യിം​സി​ന്‍റെ നാ​ട​ക​വ​ണ്ടി ഗ്രാ​മം വി​ട്ടു​പോ​കു​മ്പോ​ൾ പി​ന്നാ​ലെ​യോ​ടു​ന്ന സു​ന്ദ​ര​ത്തി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യു​ടെ ചി​ത്രം ഇ​പ്പോ​ഴും ഒ​രു നൊ​മ്പ​ര​മാ​യി മ​ന​സ്സി​ൽ! ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​ക്കും ടീ​മി​നും മ​ന​സ്സു നി​റ​ഞ്ഞ സ്നേ​ഹം.
സ​ത്യ​ൻ അ​ന്തി​ക്കാ​ട് കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.