ഫേ​സ്ബു​ക്ക് ഹാ​ക്ക​റെ പൂ​ട്ടി വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ; ഹാ​ക്ക് ചെ​യ്ത​ത് പാ​ക്കി​സ്ഥാ​നി​ൽ നി​ന്നും
Wednesday, April 24, 2024 4:15 PM IST
ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ഫെ​യ്സ്ബു​ക് പേ​ജ് തി​രി​കെ കി​ട്ടി​യെ​ന്ന് അ​റി​യി​ച്ച് ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഹാ​ക്ക​ർ ലോ​ഗ് ചെ​യ്ത​ത് പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പേ​ജ് തി​രി​ച്ചു പി​ടി​ച്ചു പി​ടി​ക്കാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും വി​ഷ്ണു ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ കു​റി​ച്ചു.

എ​ന്‍റെ ഫെ​യ്സ്ബു​ക് പേ​ജ് തി​രി​ച്ചു കി​ട്ടി. പേ​ജി​ലെ വ​ശ​പി​ശ​ക് പോ​സ്റ്റു​ക​ൾ ക​ണ്ട്, ഹാ​ക്കി​ങ് ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​ട​നെ എ​ന്നെ വി​വ​രം അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ന്ദി.

ഇ​ന്ന​ലെ മു​ത​ൽ എ​ന്‍റെ ഫെ​യ്സ്ബു​ക് പേ​ജ് ആ​രോ ഹാ​ക്ക് ചെ​യ്തെ​ടു​ത്ത്‌ പ​ല ത​ര​ത്തി​ലു​ള്ള അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും പോ​സ്റ്റ്‌ ചെ​യ്യു​ക​യും, ചി​ല​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​സ്സേ​ജ് അ​യ​യ്‌​ക്കു​ക​യും ചെ​യ്ത​താ​യി അ​റി​ഞ്ഞു.

ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സൈ​ബ​ർ സെ​ല്ലി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.



ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പേ​ജ് തി​രി​ച്ചു പി​ടി​ച്ചു ത​രു​ക​യും ചെ​യ്യാ​ൻ സ​ഹാ​യി​ച്ച ജി​നു ബ്രോ​യ്ക്കും (ജി​നു ബെ​ൻ), ജി​യാ​സ് ജ​മാ​ലി​നും ഒ​രു ലോ​ഡ് ന​ന്ദി. ഹാ​ക്ക​ർ ലോ​ഗി​ൻ ചെ​യ്തി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത് പാ​കി​സ്ഥാ​നി​ൽ നി​ന്നാ​ണ്.
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. അ​ശ്ലീ​ല​ത നി​റ​ഞ്ഞ ചി​ത്ര​ങ്ങ​ളും പോ​സ്റ്റു​ക​ളു​മാ​ണ് പ്രൊ​ഫൈ​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​വി​വ​രം പി​ന്നീ​ട് വി​ഷ്ണു ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.