മ​ക​നെ ഉ​പേ​ക്ഷി​ച്ച് ന​ടി റി​യാ​ലി​റ്റി ഷോ​യി​ൽ; വീ​ഡി​യോ​യു​മാ​യി മു​ൻ ​ഭ​ർ​ത്താ​വ്
Sunday, May 9, 2021 12:54 PM IST
മ​ക​നെ ഉ​പേ​ക്ഷി​ച്ച് ഹി​ന്ദി സീ​രി​യ​ൽ താ​രം ശ്വേ​ത തി​വാ​രി റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​ൻ ഭ​ർ​ത്താ​വ് അ​ഭി​ന​വ് കോ​ഹ്ലി. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പു​റ​ത്തു വി​ട്ട വീ​ഡി​യോ​യി​ലാ​ണ് അ​ഭി​ന​വ് കോ​ഹ്ലി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. മ​ക​ൻ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ൽ അ​ഭി​ന​വ് കോ​ഹ്ലി പ​റ​യു​ന്ന​ത്.



റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ശ്വേ​ത തി​വാ​രി വെ​ള്ളി​യാ​ഴ്ച​യാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യ​ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് മ​ക​നെ കൊ​ണ്ടു പോ​കാ​ൻ താ​ൻ സ​മ്മ​തം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ കു​ട്ടി​യെ മും​ബൈ​യി​ൽ ത​നി​ച്ചാ​ക്കി ശ്വേ​ത പോ​യെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

പ്ലീ​സ് ഹെ​ൽ​പ് മീ ​എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​വ​സാ​ന​മാ​യി മ​ക​നോ​ട് വീ​ഡി​യോ കോ​ളി​ലൂ​ടെ സം​സാ​രി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ​വാ​നാ​യി​രു​ന്നി​ല്ലെ​ന്നും ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് മ​ക​നെ ത​നി​ച്ചാ​ക്കി ശ്വേ​ത പോ​യ​തെ​ന്നു​മാ​ണ് അ​ഭി​ന​വ് കോ​ഹ്ലി​യു​ടെ ആ​രോ​പ​ണം.

2013 ലാ​ണ് ശ്വേ​ത തി​വാ​രി​യും അ​ഭി​വ​ന് കോ​ഹ്ലി​യും വി​വാ​ഹി​ത​രാ​യ​ത്. ഗാ​ർ​ഹി​ക പീ​ഡ​നം ആ​രോ​പി​ച്ചാ​ണ് ശ്വേ​ത അ​ഭി​ന​വി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.