"എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര്' ക്രി​സ്മ​സ് റി​ലീ​സാ​യി എ​ത്തും
Wednesday, November 28, 2018 9:20 AM IST
ടോവിനോ തോ​മ​സ്-​ഉ​ർ​വ​ശി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര്', ക്രി​സ്മ​സ് റി​ലീ​സാ​യി എ​ത്തും. ടോ​വി​നോ ത​ന്നെ​യാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ർ 21ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് താ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജോ​സ് സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം, അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ഹ​മീ​ദ് എ​ന്ന ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നോ എ​ത്തു​ന്ന​ത്. ന​വാ​ഗ​ത​യാ​യ സാ​യി​പ്രി​യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ഹ​രീ​ഷ് ക​ണാ​ര​ൻ, മാ​മു​ക്കോ​യ, സി​ദ്ധി​ഖ്, ശാ​ന്തി കൃ​ഷ്ണ, ദി​ലീ​ഷ് പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ന്‍റോ ജോ​സ​ഫ്, സി.​ആ​ർ. സ​ലീം എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.