ര​ഞ്ജി​ത്ത് സ​ജീ​വും ദി​ലീ​ഷ് പോ​ത്ത​നും ഒ​ന്നി​ക്കു​ന്ന ഗോ​ളം
Friday, April 19, 2024 2:56 PM IST
ര​ഞ്ജി​ത്ത് സ​ജീ​വ്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ൻ, സ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഗോ​ളം മേ​യ് 24-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

സ​സ്പെ​ൻ​സ് മി​സ്റ്റ​റി ത്രി​ല്ല​റാ​യി ഒ​രു​ങ്ങു​ന്ന ഗോ​ളം ന​വാ​ഗ​ത​നാ​യ സം​ജാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്നു. മൈ​ക്ക്, ഖ​ൽ​ബ് എ​ന്നി ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ര​ഞ്ജി​ത്ത് സ​ജീ​വ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഗോ​ള​ത്തി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദി​ഖ്, അ​ല​ൻ​സി​യ​ർ, ചി​ന്നു ചാ​ന്ദി​നി തു​ട​ങ്ങി​യ പ്ര​ധാ​ന​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​തി​നേ​ഴോ​ളം പു​തു​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

പ്ര​വീ​ൺ വി​ശ്വ​നാ​ഥും സം​ജാ​ദും ചേ​ർ​ന്നാ​ണ് ഗോ​ള​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​നാ​ണ് ഗോ​ള​ത്തി​ന്‍റെ വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന​ത്. വി​ജ​യ് ഛായാ​ഗ്രാ​ഹ​ണം നി​മി​ഷ് താ​നൂ​ർ ഗോ​ള​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​നം ഒ​രു​ക്കു​ന്നു.

ഉ​ദ​യ് രാ​മ​ച​ന്ദ്ര​ൻ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​കു​ന്ന ഗോ​ള​ത്തി​ൽ ആ​ദ്യ​മാ​യി എ​ബി സാ​ൽ​വി​ൻ തോ​മ​സ് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന-​വി​നാ​യ​ക് ശ​ശി​കു​മാ​ർ. മ​ഹേ​ഷ്‌ ബു​വ​നേ​ന്താ​ണ് എ​ഡി​റ്റ​ർ.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​നു പി.​കെ., കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ- ആ​ക്ട​ർ ബി​നോ​യ് ന​മ്പാ​ല, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​പ്ര​തീ​ഷ് കൃ​ഷ്ണ, മേ​ക്ക​പ്പ്-​ര​ഞ്ജി​ത്ത് മ​ണാ​ലി​പ​റ​മ്പി​ൽ. സ്റ്റി​ൽ​സ്-​ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, ശ​ബ്ദ​മി​ശ്ര​ണം-​വി​ഷ്ണു ഗോ​വി​ന്ദ്. പ​ര​സ്യ​ക്ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, ടി​വി​റ്റി, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.