ഇ​ന്ദി​ര​യാ​യി തി​ള​ങ്ങി മ​ഞ്ജു; സ്വാ​ത​ന്ത്യ​ദി​നാ​ശം​സ​ക​ളു​മാ​യി 'വെ​ള്ള​രി പ​ട്ട​ണം'
Monday, August 15, 2022 1:53 PM IST
ഇ​ന്ദി​രാ​ഗാ​ന്ധി​യാ​യി മേ​ക്ക് ഓ​വ​ര്‍ ന​ട​ത്തി​യ ന​ടി മ​ഞ്ജു വാ​ര്യ​റാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. മ​ഞ്ജു​വി​നൊ​പ്പം ച​ര്‍​ക്ക​യി​ല്‍ നൂ​ല്‍നൂ​റ്റ് സൗ​ബി​ന്‍ കൂ​ടി ചേ​ര്‍​ന്ന​പ്പോ​ള്‍ സ്വാ​ത​ന്ത്യ​പൊ​ന്‍​പു​ല​രി​യു​ടെ ആ​ശം​സ വാനോളമുയർന്നു.

വെ​ള്ള​രി​പ​ട്ട​ണം എ​ന്ന ചിത്രത്തിന്‍റെ പോ​സ്റ്റ​റി​ലാ​ണ് ഇ​രു​വ​രും അ​തി​ശ​യി​പ്പി​ക്കു​ന്ന മാ​റ്റ​ങ്ങ​ളോ​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്യ​ദി​നാ​ശം​സ​ക​ളു​മാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യം പ​റ​യാ​ന്‍ സ്വാ​ത​ന്ത്യം കി​ട്ടി​യി​ട്ട് 75 വ​ര്‍​ഷം എ​ന്ന​താ​ണ് പോ​സ്റ്റ​റി​ലെ വാ​ച​കം. കു​ടും​ബ​ത്തോ​ട് ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ സ​റ്റ​യ​ര്‍ ആ​ണെ​ന്ന സൂ​ച​ന​യാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​റു​ക​ള്‍. അ​തി​ന് കൂ​ടു​ത​ല്‍ വ്യാ​പ്തി ഏ​റു​ക​യാ​ണ് പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ള്‍ കൂ​ടി ചേ​രു​മ്പോ​ള്‍.

മ​ഹേ​ഷ് വെ​ട്ടി​യാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് മ​ഹേ​ഷ് വെ​ട്ടി​യാ​റും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ശ​ര​ത് കൃ​ഷ്ണ​നും ചേ​ര്‍​ന്നാ​ണ്. ഫു​ള്‍ ഓ​ണ്‍ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഇ​വ​രെ കൂ​ടാ​തെ സ​ലിം​കു​മാ​ര്‍,സു​രേ​ഷ് കൃ​ഷ്ണ, കൃ​ഷ്ണ​ശ​ങ്ക​ര്‍, ശ​ബ​രീ​ഷ് വ​ര്‍​മ്മ, അ​ഭി​രാ​മി ഭ​ര്‍​ഗ​വ​ന്‍,കോ​ട്ട​യം ര​മേ​ശ്,മാ​ലാ​പാ​ര്‍​വ​തി,വീ​ണാ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

സ​ച്ചി​ന്‍ ശ​ങ്ക​ര്‍ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹ​കി​ക്കു​ന്നു. അ​ല​ക്‌​സ് ജെ.​പു​ളി​ക്ക​ല്‍ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് അ​പ്പു എ​ന്‍.​ഭ​ട്ട​തി​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.