യാ​ത്ര​യി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട?
Tuesday, September 18, 2018 12:47 PM IST
ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി വൈ​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യാ​യി മ​മ്മൂ​ട്ടി​യെ​ത്തു​ന്ന തെ​ല​ങ്ക് ചി​ത്രം യാ​ത്ര​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ വി​ജ​യ് ദേ​വ​ര​കൊ​ണ്ട അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ ഈ ​ക​ഥാ​പാ​ത്ര​ത്തെ ത​മി​ഴ് ന​ട​ൻ കാ​ർ​ത്തി അ​വ​ത​രി​പ്പി​ക്കും എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

മാ​ഹി രാ​ഘ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം 1999 മു​ത​ൽ 2004 വ​രെ​യു​ള്ള വൈ​എ​സ്ആ​റി​ന്‍റെ ജീ​വി​ത​മാ​ണ് പ​റ​യു​ന്ന​ത്. വി​ജ​യ് ചി​ല്ല​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ സു​ഹാ​സി​നി​യും ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.